Top

പകരം വീട്ടി ദക്ഷിണാഫ്രിക്ക; പാകിസ്ഥാനെതിരെ 17 റണ്‍സ് വിജയം, ഫഖാറിന്‍റെ പോരാട്ടം പാഴായി

പാകിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്്ക്ക് 17 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ 341 റണ്ഡസെടുത്തു. കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് 324 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 193 റണ്‍സെടുത്ത പാക് ഓപ്പണര്‍ ഫഖാര്‍ സമാമിന്റെ പോരാട്ടം പാഴായി. മറ്റെല്ലാ ബാറ്റ്‌സ്മാന്‍മാരും പരാജയപ്പെട്ടപ്പോള്‍ ഫഖാര്‍ ഒറ്റയ്ക്ക് പടനയിക്കുകയായിരുന്നു. വെറും 155 പന്തിലാണ് ഫഖാര്‍ 193 റണ്‍സെടുത്തത്. 10 സിക്‌സും 18 ബൗണ്ടറികളും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിംഗ്‌സ്. അഞ്ച് ബാറ്റ്‌സ്മാന്‍മാരാണ് പാക് നിരയില്‍ രണ്ടക്കം […]

4 April 2021 10:58 AM GMT

പകരം വീട്ടി ദക്ഷിണാഫ്രിക്ക; പാകിസ്ഥാനെതിരെ 17 റണ്‍സ് വിജയം, ഫഖാറിന്‍റെ പോരാട്ടം പാഴായി
X

പാകിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്്ക്ക് 17 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ 341 റണ്ഡസെടുത്തു. കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് 324 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 193 റണ്‍സെടുത്ത പാക് ഓപ്പണര്‍ ഫഖാര്‍ സമാമിന്റെ പോരാട്ടം പാഴായി.

മറ്റെല്ലാ ബാറ്റ്‌സ്മാന്‍മാരും പരാജയപ്പെട്ടപ്പോള്‍ ഫഖാര്‍ ഒറ്റയ്ക്ക് പടനയിക്കുകയായിരുന്നു. വെറും 155 പന്തിലാണ് ഫഖാര്‍ 193 റണ്‍സെടുത്തത്. 10 സിക്‌സും 18 ബൗണ്ടറികളും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിംഗ്‌സ്. അഞ്ച് ബാറ്റ്‌സ്മാന്‍മാരാണ് പാക് നിരയില്‍ രണ്ടക്കം കാണാതെ പുറത്തായത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി എട്രിച്ച് നോര്‍ട്‌ജെ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടിയ പാകിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ 55 റണ്‍സ് ചേര്‍ത്ത ദക്ഷിണാഫ്രിക്ക തുടക്കം മുതല്‍ക്കെ പാക് ബൗളര്‍മാര്‍ക്ക് മുന്നില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. രണ്ടാം വിക്കറ്റില്‍ ബവുമ-ഡികോക്ക് സഖ്യം 114 റണ്‍സ് ചേര്‍ത്തതോടെ കളിയുടെ മേല്‍ക്കൈ പൂര്‍ണമായും ദക്ഷിണാഫ്രിക്ക ഏറ്റെടുത്തു. സ്‌കോര്‍ 169ല്‍ നില്‍ക്കെ 80 റണ്‍സെടുത്ത ഡികോക്ക് വീണു. 10 ബൗണ്ടറികളും 1 സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഡികോക്കിന്റെ ഇന്നിംഗ്‌സ്.

മൂന്നാം വിക്കറ്റിലും സെഞ്ച്വറി കൂട്ടുക്കെട്ടുയര്‍ത്തിയ ദക്ഷിണാഫ്രിക്ക് കൂറ്റന്‍ സ്‌കോറിലെത്തുമെന്ന് മധ്യഓവറുകളില്‍ തന്നെ ഉറപ്പിക്കാന്‍ കഴിഞ്ഞിരുന്നു. സെഞ്ച്വറിക്ക് 8 റണ്‍സ് അകലെ ബവുമ വീണു. 9 ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു ബവുമയുടെ നിര്‍ണായക ഇന്നിംഗ്‌സ്. സ്‌കോര്‍ മുന്നൂറ് കടത്തിയ ശേഷമാണ് ഡസ്സന്‍ കൂടാരം കയറുന്നത്. 37 പന്തില്‍ 60 റണ്‍സെടുത്ത ഡസ്സന്‍ ദക്ഷിണാഫ്രിക്കനാണ് ഇന്നിംഗ്‌സിലെ വെടിക്കെട്ട് പ്രകടനം.

വാലറ്റത്തെ ആഞ്ഞടിക്കാന്‍ അനുവദിക്കാതിരുന്ന പാകിസ്ഥാന്‍ സ്‌കോര്‍ 341ല്‍ ഒതുക്കി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹാരിസ് റൗഫാണ് പാക് നിരയില്‍ മികച്ചുനിന്നത്. ഷഹീന്‍ അഫ്രിഡി, മുഹമ്മദ് ഹസൈന്‍, ഫഹീം അഷ്‌റഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Next Story

Popular Stories