Top

ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു

നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട ബിസിസിഐ തലവന്‍ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. ഒരു മാസത്തിനിടെ രണ്ടാം തവണയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ദാദ പൂര്‍ണ ആരോഗ്യവാനാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഒരു മാസം വിശ്രമിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി രണ്ടിനാണ് ആദ്യമായി ദാദയ്ക്ക് നെഞ്ചു വേദന അനുഭവപ്പെടുന്നത്. ഹൃദയധമനികളില്‍ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായി ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ആരോഗ്യം പൂര്‍ണമായും വീണ്ടെടുക്കാന്‍ സമയമെടുക്കുമെന്ന് അന്ന് ക്രിക്കറ്റ് ഇതിഹാസത്തെ പരിശോധിച്ച […]

31 Jan 2021 2:33 AM GMT

ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു
X

നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട ബിസിസിഐ തലവന്‍ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. ഒരു മാസത്തിനിടെ രണ്ടാം തവണയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ദാദ പൂര്‍ണ ആരോഗ്യവാനാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഒരു മാസം വിശ്രമിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനുവരി രണ്ടിനാണ് ആദ്യമായി ദാദയ്ക്ക് നെഞ്ചു വേദന അനുഭവപ്പെടുന്നത്. ഹൃദയധമനികളില്‍ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായി ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ആരോഗ്യം പൂര്‍ണമായും വീണ്ടെടുക്കാന്‍ സമയമെടുക്കുമെന്ന് അന്ന് ക്രിക്കറ്റ് ഇതിഹാസത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. വീട്ടില്‍ വിശ്രമിക്കെ ജനുവരി 27ന് വീണ്ടും നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാമതും അഡ്മിറ്റ് ചെയ്യപ്പെട്ടു.

ഡോ. ദേവി ഷെട്ടി, ഡോ. അശ്വിന്‍ മെഹ്ത തുടങ്ങിയ വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് രണ്ടാമത്തെ ആന്‍ജിയോപ്ലാസ്റ്റിക് സര്‍ഡജറി പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഗുരുതരമായി ഒന്നുമില്ലെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. എന്നാല്‍ നാല്‍പ്പത്തിയെട്ടുകാരനായ ദാദയ്ക്ക് കൂടുതല്‍ വിശ്രമം ആവശ്യമായി വന്നേക്കും.

Next Story

Popular Stories