Top

‘അവിശ്വസിനീയം, ഇതാണ് നിന്നെ സ്‌പെഷ്യലാക്കുന്നത്’; ഋഷഭ് പന്തിന് അഭിനന്ദനങ്ങളുമായി ഗാംഗുലി

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ഋഷഭ് പന്തിന് അഭിനന്ദനങ്ങളുമായി സൗരവ് ഗാംഗുലി. ട്വിറ്ററിലാണ് ഗാംഗുലി പന്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്ത് വന്നത്. ആക്രമണ ശൈലിയില്‍ ബാറ്റിംഗ് തുടരുക. അതുകൊണ്ടാണ് നീ മത്സര വിജയിയും സ്‌പെഷ്യലുമാകുന്നതെന്ന് ഗാംഗുലി പറഞ്ഞു. അവിശ്വസീനയമായ പ്രകടനം. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച ഈ പോരാട്ടം ആദ്യമായിട്ടല്ല, അവസാനവുമാകില്ല. എല്ലാ ഫോര്‍മാറ്റുകളിലും എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനാവാന്‍ അവന് കഴിയും. മുന്നില്‍ ഇനിയും വര്‍ഷങ്ങളുണ്ട്. ആക്രമണ ശൈലിയില്‍ ബാറ്റിംഗ് തുടരുക. അതുകൊണ്ടാണ് നീ മത്സര വിജയിയാവുന്നത്. സ്‌പെഷ്യലാവുന്നത്. […]

5 March 2021 9:05 AM GMT

‘അവിശ്വസിനീയം, ഇതാണ് നിന്നെ സ്‌പെഷ്യലാക്കുന്നത്’; ഋഷഭ് പന്തിന് അഭിനന്ദനങ്ങളുമായി ഗാംഗുലി
X

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ഋഷഭ് പന്തിന് അഭിനന്ദനങ്ങളുമായി സൗരവ് ഗാംഗുലി. ട്വിറ്ററിലാണ് ഗാംഗുലി പന്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്ത് വന്നത്. ആക്രമണ ശൈലിയില്‍ ബാറ്റിംഗ് തുടരുക. അതുകൊണ്ടാണ് നീ മത്സര വിജയിയും സ്‌പെഷ്യലുമാകുന്നതെന്ന് ഗാംഗുലി പറഞ്ഞു.

അവിശ്വസീനയമായ പ്രകടനം. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച ഈ പോരാട്ടം ആദ്യമായിട്ടല്ല, അവസാനവുമാകില്ല. എല്ലാ ഫോര്‍മാറ്റുകളിലും എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനാവാന്‍ അവന് കഴിയും. മുന്നില്‍ ഇനിയും വര്‍ഷങ്ങളുണ്ട്. ആക്രമണ ശൈലിയില്‍ ബാറ്റിംഗ് തുടരുക. അതുകൊണ്ടാണ് നീ മത്സര വിജയിയാവുന്നത്. സ്‌പെഷ്യലാവുന്നത്.

സൗരവ് ഗാംഗുലി

വ്യക്തിഗത സ്‌കോര്‍ 94ല്‍ നില്‍ക്കെ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ സ്‌ക്‌സറടിച്ചാണ് ഋഷഭ് സെഞ്ച്വറി നേടിയത്. 50 റണ്‍സ് വരെ ജാഗ്രതയോടെ പ്രതിരോധിച്ച് കളിച്ച പന്ത് പിന്നീട് ആക്രമണശൈലിയിലേക്ക് മാറി. രണ്ടാം ദിനം പുറത്തെടുത്ത ന്യൂബോളിലെ ആദ്യ രണ്ട് പന്തുകള്‍ ആന്‍േഡഴ്‌സനെ ബൗണ്ടറി കടത്തിയ ഋഷഭ് ടി20 ശൈലിയിലാണ് ബാറ്റുവീശിയത്. 118 പന്ത് നേരിട്ട താരം 101 റണ്‍സെടുത്ത് പുറത്തായി ജെയിംസ് ആന്‍ഡേഴ്‌സണ് തന്നെയാണ് വിക്കറ്റ്.

ഒരുഘട്ടത്തില്‍ ആറ് വിക്കറ്റിന് 146 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ രക്ഷിച്ചത് പന്തിന്റെ സെഞ്ച്വറിയാണ്. ഏഴാം വിക്കറ്റില്‍ വാഷിംഗ്ടണ്‍ സുന്ദറുമായി ചേര്‍ന്ന് ഋഷഭ് 100ലധികം റണ്‍സിന്റെ കൂട്ടുക്കെട്ടുയര്‍ത്തി. ഇന്ത്യ ഇംഗ്ലണ്ട് സ്‌കോറായ 205 കടന്ന ശേഷം ആക്രമണ ശൈലിയിലാണ് ഇരുവരും ബാറ്റ് വീശിയത്. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ 297-7 എന്ന നിലയിലാണ്. വാഷിംഗ്ടണ്‍ സുന്ദര്‍ 60 റണ്‍സുമായി ക്രീസിലുണ്ട്.

Next Story

Popular Stories