Top

സൗരവ് ഗാംഗുലിയുടെ ബയോപിക്ക് ഒരുങ്ങുന്നു; നടന്‍ റണ്‍ബീര്‍ കപൂര്‍?

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. തന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു വലിയ ബോളിവുഡ് ചിത്രം ഒരുങ്ങുന്നുണ്ടെന്ന് ഗാംഗുലി ന്യൂസ് 18നുമായി സംസാരിക്കവെ പറഞ്ഞു. ചിത്രത്തില്‍ തന്റെ വേഷം ചെയ്യാന്‍ റണ്‍ബീര്‍ കപൂറിനെയാണ് ഗാംഗുലി നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മറ്റ് താരങ്ങളുടെ പേരും ലിസ്റ്റിലുണ്ട്. ഇന്ത്യ ക്യാപ്റ്ററില്‍ നിന്ന് ബിസിസിഐ പ്രസിഡന്റ് വരെയെത്തിയ ജീവതമാണ് സിനിമയാക്കുന്നത്. ധോണിയുടെ ബയോപ്പിക്കായ എംഎസ് ധോണി വലിയ വിജയം നേടിയ ഹിന്ദി സിനിമയായിരുന്നു. ചിത്രത്തില്‍ സുശാന്ത് സിങ്ങ് രാജ്പുത്തായിരുന്നു […]

13 July 2021 6:06 AM GMT
ഫിൽമി റിപ്പോർട്ടർ

സൗരവ് ഗാംഗുലിയുടെ ബയോപിക്ക് ഒരുങ്ങുന്നു; നടന്‍ റണ്‍ബീര്‍ കപൂര്‍?
X

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. തന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു വലിയ ബോളിവുഡ് ചിത്രം ഒരുങ്ങുന്നുണ്ടെന്ന് ഗാംഗുലി ന്യൂസ് 18നുമായി സംസാരിക്കവെ പറഞ്ഞു. ചിത്രത്തില്‍ തന്റെ വേഷം ചെയ്യാന്‍ റണ്‍ബീര്‍ കപൂറിനെയാണ് ഗാംഗുലി നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മറ്റ് താരങ്ങളുടെ പേരും ലിസ്റ്റിലുണ്ട്. ഇന്ത്യ ക്യാപ്റ്ററില്‍ നിന്ന് ബിസിസിഐ പ്രസിഡന്റ് വരെയെത്തിയ ജീവതമാണ് സിനിമയാക്കുന്നത്.

ധോണിയുടെ ബയോപ്പിക്കായ എംഎസ് ധോണി വലിയ വിജയം നേടിയ ഹിന്ദി സിനിമയായിരുന്നു. ചിത്രത്തില്‍ സുശാന്ത് സിങ്ങ് രാജ്പുത്തായിരുന്നു ധോണിയായത്. കൂടാതെ ഇന്ത്യന്‍ വിമണ്‍സ് ക്രിക്കറ്റ് ടീം ക്യാപറ്റനായ മിഥാലി രാജിന്റെയും ബയോപ്പിക്ക് ഒരുങ്ങുന്നുണ്ട്. തപ്‌സിയാണ് ചിത്രത്തില്‍ മിഥാലിയുടെ വേഷം ചെയ്യുന്നത്. ഷബാസ് മീഥു എന്നാണ് ചിത്രത്തിന്റെ പേര്. ക്രിക്കറ്റ് താരമായ ഝുലാന്‍ ഗോസ്വാമിയായി അനുഷ്‌ക ഷര്‍മ്മ സിനിമ ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ക്രിക്കറ്റ് വേള്ഡ് കപ്പിനെ കുറിച്ചുള്ള മറ്റൊരു ബോളിവുഡ് ചിത്രമാണ് 83. 1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തെ കുറിച്ചാണ് സിനിമ. ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ കപില്‍ ദേവിനെ അവതരിപ്പിക്കുന്നത് റണ്‍വീര്‍ സിങ്ങാണ്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യാനിരുന്ന 83 കൊവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു.

Next Story