Top

സൗമിനി ജെയിന്‍ ഇല്ല, പട്ടികയിലിടം നേടി ദീപ്തി മേരി വര്‍ഗീസ്; കൊച്ചി കോര്‍പ്പറേഷന്‍ കോണ്‍ഗ്രസ് പട്ടിക ഇങ്ങനെ

തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനിലെ സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായി. മുന്‍ മേയര്‍ സൗമിനി ജെയിന്‍ പട്ടികയിലിടം നേടിയില്ല. പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് സൗമിനി ജെയിന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ സൗമിനി ജെയിനിന് ഇക്കുറി സീറ്റ് നല്‍കരുതെന്ന് ഒരു വിഭാഗം നിലപാടെടുത്തിരുന്നു. മുന്‍ ജിസിഡിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍, കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, ഡെപ്യൂട്ടി മേയര്‍ കെആര്‍ പ്രേംകുമാര്‍ എന്നിവര്‍ പട്ടികയിലിടം നേടിയിട്ടുണ്ട്. 63 ഡിവിഷനുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. മുസ്‌ലിം ലീഗിന് ആറും […]

13 Nov 2020 10:20 AM GMT

സൗമിനി ജെയിന്‍ ഇല്ല, പട്ടികയിലിടം നേടി ദീപ്തി മേരി വര്‍ഗീസ്; കൊച്ചി കോര്‍പ്പറേഷന്‍ കോണ്‍ഗ്രസ് പട്ടിക ഇങ്ങനെ
X

തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനിലെ സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായി. മുന്‍ മേയര്‍ സൗമിനി ജെയിന്‍ പട്ടികയിലിടം നേടിയില്ല.

പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് സൗമിനി ജെയിന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ സൗമിനി ജെയിനിന് ഇക്കുറി സീറ്റ് നല്‍കരുതെന്ന് ഒരു വിഭാഗം നിലപാടെടുത്തിരുന്നു.

മുന്‍ ജിസിഡിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍, കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, ഡെപ്യൂട്ടി മേയര്‍ കെആര്‍ പ്രേംകുമാര്‍ എന്നിവര്‍ പട്ടികയിലിടം നേടിയിട്ടുണ്ട്.

63 ഡിവിഷനുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. മുസ്‌ലിം ലീഗിന് ആറും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നാല് സീറ്റും നല്‍കിയിട്ടുണ്ട്.

Next Story