Top

മോദിയോട് മാപ്പ് പറഞ്ഞ് ശശി തരൂര്‍; ‘തെറ്റുപറ്റിയെന്ന് വ്യക്തമായാല്‍ തിരുത്തും’

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് പ്രസംഗത്തെ വിമര്‍ശിച്ചത്തിന് മാപ്പ് ചോദിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ബംഗ്ലാദേശ് സന്ദര്‍ശനവേളയില്‍ മോദി നടത്തിയ പ്രസംഗത്തില്‍ രാജ്യത്തിന്റെ വിമോചനത്തിന് പ്രധാന പങ്ക് വഹിച്ച ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ പേര് ഉള്‍പ്പെടുത്തിയില്ല എന്നാരോപിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് എംപി പ്രധാനമന്ത്രിയോട് മാപ്പ് ചോദിച്ചത്. പെട്ടെന്ന് ട്വീറ്റുകളും തലക്കെട്ടുകളും മാത്രം വായിച്ചായിരുന്നു തന്റെ ട്വീറ്റെന്നും തരൂര്‍ വ്യക്തമാക്കി. ‘തെറ്റ് പറ്റിയെന്ന് വ്യക്തമായാല്‍ അത് തിരുത്തുന്നതില്‍ എനിക്ക് ഒരു മടിയുമില്ല. ചില ട്വീറ്റുകളും […]

27 March 2021 7:01 AM GMT

മോദിയോട് മാപ്പ് പറഞ്ഞ് ശശി തരൂര്‍; ‘തെറ്റുപറ്റിയെന്ന് വ്യക്തമായാല്‍ തിരുത്തും’
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് പ്രസംഗത്തെ വിമര്‍ശിച്ചത്തിന് മാപ്പ് ചോദിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ബംഗ്ലാദേശ് സന്ദര്‍ശനവേളയില്‍ മോദി നടത്തിയ പ്രസംഗത്തില്‍ രാജ്യത്തിന്റെ വിമോചനത്തിന് പ്രധാന പങ്ക് വഹിച്ച ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ പേര് ഉള്‍പ്പെടുത്തിയില്ല എന്നാരോപിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് എംപി പ്രധാനമന്ത്രിയോട് മാപ്പ് ചോദിച്ചത്. പെട്ടെന്ന് ട്വീറ്റുകളും തലക്കെട്ടുകളും മാത്രം വായിച്ചായിരുന്നു തന്റെ ട്വീറ്റെന്നും തരൂര്‍ വ്യക്തമാക്കി.

‘തെറ്റ് പറ്റിയെന്ന് വ്യക്തമായാല്‍ അത് തിരുത്തുന്നതില്‍ എനിക്ക് ഒരു മടിയുമില്ല. ചില ട്വീറ്റുകളും തലക്കെട്ടുകളും മാത്രം കണ്ടുകൊണ്ടായിരുന്നു താന്‍ ഇന്നലെ ട്വീറ്റ് ചെയ്തത്’ തരൂര്‍ പറഞ്ഞു. ‘ബംഗ്ലാദേശിനെ വിമോചിപ്പിച്ചത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം’ എന്ന ട്വീറ്റിനാണ് തരൂര്‍ മാപ്പ് ചോദിച്ചത്. ബംഗ്ലാദേശിന്റെ വിമോചനത്തിന് പ്രധാന പങ്ക് വഹിച്ച ഇന്ദിര ഗാന്ധിയെ കുറിച്ച് പരാമര്‍ശിക്കാതെയാണ് പ്രധാനമന്ത്രി പ്രസംഗിച്ചത് എന്ന് പരോക്ഷമായി വിമര്‍ശിച്ചുക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യപോരാട്ടത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ തനിക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവന്നിട്ടുണ്ടെന്നായിരുന്നു ധാക്കയില്‍ നടന്ന ബംഗ്ലാദേശ് ദേശീയ ദിനാചരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ നരേന്ദ്ര മോദി പറഞ്ഞത്. തനിക്ക് 20ഓ 22 ഓ വയസ് പ്രായമുള്ളപ്പോഴാണ് താന്‍ ചില സുഹൃത്തുക്കള്‍ക്കൊപ്പം ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായത്. ഇതേത്തുടര്‍ന്ന് തനിക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുമുണ്ട്. രാഷ്ട്രീയ ജീവിതത്തില്‍ താന്‍ ആദ്യമായി പങ്കെടുത്ത സമരമായിരുന്നു അത്. ബംഗ്ലാദേശില്‍ പാക്കിസ്ഥാന്‍ നടത്തിയ അക്രമങ്ങള്‍ എല്ലാവര്‍ക്കും അറിയുന്നതാണെന്നുമായിരുന്നു ധാക്കയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞത്.

Next Story