Top

ശൂരനാട് രാജശേഖരന്‍ അദ്ധ്യക്ഷനായ സമിതി കോണ്‍ഗ്രസ് ദൈംദിന വിലയിരുത്തല്‍ നടത്തും; മറ്റംഗങ്ങള്‍ ഇവരൊക്കെ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ സംസ്ഥാന തല ദൈനംദിന വിലയിരുത്തലും ഏകോപനവും നടത്തുന്നതിന് വേണ്ടി കെപിസിസി സമിതി രൂപീകരിച്ചു. മുതിര്‍ന്ന നേതാവ് ശൂരനാട് രാജശേഖരനാണ് സമിതിയുടെ അദ്ധ്യക്ഷന്‍. കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി സെക്രട്ടറിമാരായ താരിഖ് അന്‍വര്‍, കെസി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി എന്നിവരുടെ യോഗത്തിലുണ്ടായ ധാരണപ്രകാരമാണ് തീരുമാനം. തീരുമാനത്തിന്റെ ഭാഗമായി ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മറ്റിയും കമ്മറ്റിയുടെ നിയന്ത്രണത്തില്‍ സംസ്ഥാന കണ്‍ട്രോള്‍ റൂമും കെപിസിസി ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. […]

22 March 2021 9:56 AM GMT

ശൂരനാട് രാജശേഖരന്‍ അദ്ധ്യക്ഷനായ സമിതി കോണ്‍ഗ്രസ് ദൈംദിന വിലയിരുത്തല്‍ നടത്തും; മറ്റംഗങ്ങള്‍ ഇവരൊക്കെ
X

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ സംസ്ഥാന തല ദൈനംദിന വിലയിരുത്തലും ഏകോപനവും നടത്തുന്നതിന് വേണ്ടി കെപിസിസി സമിതി രൂപീകരിച്ചു. മുതിര്‍ന്ന നേതാവ് ശൂരനാട് രാജശേഖരനാണ് സമിതിയുടെ അദ്ധ്യക്ഷന്‍.

കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി സെക്രട്ടറിമാരായ താരിഖ് അന്‍വര്‍, കെസി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി എന്നിവരുടെ യോഗത്തിലുണ്ടായ ധാരണപ്രകാരമാണ് തീരുമാനം. തീരുമാനത്തിന്റെ ഭാഗമായി ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മറ്റിയും കമ്മറ്റിയുടെ നിയന്ത്രണത്തില്‍ സംസ്ഥാന കണ്‍ട്രോള്‍ റൂമും കെപിസിസി ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

മുന്‍ മന്ത്രി പന്തളം സുധാകരന്‍, ജയ്‌സണ്‍ ജോസഫ്, ഡിജിറ്റല്‍ മീഡിയാ സെല്‍ കണ്‍വീനര്‍ അനില്‍ ആന്റണി, ജ്യോതി വിജയകുമാര്‍, ജോണ്‍ സാമുവല്‍, ബിസി ഉണ്ണിത്താന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് സമിതിയുടെ തൊട്ടുതാഴെയാണ് ഈ സമിതി പ്രവര്‍ത്തിക്കുക.

Next Story