‘അറിയാത്തവരെ സഹായിക്കണോ എന്ന് ചിന്തിക്കാറില്ല’; എങ്ങനെ പെട്ടന്ന് ഓക്‌സജിനെല്ലാം എത്തിക്കുന്നുവെന്ന ചോദ്യത്തോട് സോനു സൂദ്
എങ്ങിനെയാണ് ആവശ്യക്കാരെ വേഗത്തില്‍ സഹായിക്കുന്നതെന്ന ചോദ്യത്തിന് മറുപടി പറഞ്ഞ് നടന്‍ സോനു സൂദ്. താന്‍ ഒരിക്കലും അറിയാത്തവരെ സഹായിക്കണോ എന്ന് രണ്ടാമത് ചിന്തിക്കാറില്ല. എത്രയും വേഗം തന്നെ വേണ്ടത് ചെയ്യുമെന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്. ‘എന്നോട് ഒരാള്‍ ചോദിച്ചു എങ്ങിനെയാണ് ഓക്‌സിജന്‍ എല്ലാം പെട്ടന്ന് തന്നെ എത്തിക്കുന്നതെന്ന്. എനിക്ക് അറിയാത്ത ഒരാളെ വിളിക്കുന്നതിനോ, സഹായിക്കുന്നതിനോ രണ്ടാമത് ചിന്തിക്കാറില്ലെന്നാണ് ഞാന്‍ മറുപടി പറഞ്ഞത്.’ സോനു സൂദ് സമൂഹമാധ്യമത്തിന്റെ സഹായത്തോടെ ഓക്‌സിജന്‍ സിലിന്‍ഡര്‍, ആശുപത്രി കിടക്ക തുടങ്ങിയവ ആവശ്യമുള്ളവരെ സോനു […]
4 Jun 2021 8:07 PM GMT
ഫിൽമി റിപ്പോർട്ടർ

എങ്ങിനെയാണ് ആവശ്യക്കാരെ വേഗത്തില്‍ സഹായിക്കുന്നതെന്ന ചോദ്യത്തിന് മറുപടി പറഞ്ഞ് നടന്‍ സോനു സൂദ്. താന്‍ ഒരിക്കലും അറിയാത്തവരെ സഹായിക്കണോ എന്ന് രണ്ടാമത് ചിന്തിക്കാറില്ല. എത്രയും വേഗം തന്നെ വേണ്ടത് ചെയ്യുമെന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്.
‘എന്നോട് ഒരാള്‍ ചോദിച്ചു എങ്ങിനെയാണ് ഓക്‌സിജന്‍ എല്ലാം പെട്ടന്ന് തന്നെ എത്തിക്കുന്നതെന്ന്. എനിക്ക് അറിയാത്ത ഒരാളെ വിളിക്കുന്നതിനോ, സഹായിക്കുന്നതിനോ രണ്ടാമത് ചിന്തിക്കാറില്ലെന്നാണ് ഞാന്‍ മറുപടി പറഞ്ഞത്.’
സോനു സൂദ്
സമൂഹമാധ്യമത്തിന്റെ സഹായത്തോടെ ഓക്‌സിജന്‍ സിലിന്‍ഡര്‍, ആശുപത്രി കിടക്ക തുടങ്ങിയവ ആവശ്യമുള്ളവരെ സോനു സൂദ് ദിനരാത്രം സഹായിച്ച് കൊണ്ടിരിക്കുകയാണ്. അതിന് പുറമെ ഇന്ത്യയിലെ ഓക്‌സിജന്‍ ക്ഷാമം കാരണം വിദേശ രാജ്യങ്ങളില്‍ നിന്നും ഓക്‌സിജന്‍ പ്ലാന്റുകളും സോനൂ സൂദ് ഇന്ത്യയില്‍ എത്തിച്ചു. ആന്ധ്രയില്‍ ആദ്യ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുമെന്ന് താരം അടുത്തിടെ ട്വിറ്ററില്‍ അറിയിച്ചിരുന്നു. സമയമാണ് നിലവില്‍ നമ്മള്‍ നേരിടുന്ന വലിയ വെല്ലുവിളി. എല്ലാം സമയത്ത് തന്നെ എത്താന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഇനി ഒരു ജീവന്‍ പോലും നഷ്ടപ്പെടരുതെന്നും സോനൂ സൂദ് പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങി പോകേണ്ടി വന്ന ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സഹായമെത്തിക്കാന്‍ സോനു സൂദ് മുന്നില്‍ തന്നെയുണ്ടായിരുന്നു. അതിന് പുറമെ താത്കാലികമായി ജീവിക്കാനുള്ള സാമ്പത്തിക സഹായവും സോനു സൂദ് അവര്‍ക്കായി നല്‍കിയിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന് സ്വന്തം കുടുംബത്തില്‍ നിന്ന് മാത്രമല്ല രാജ്യത്തെ നേതാക്കളില്‍ നിന്നും പ്രശംസ ലഭിച്ചിരുന്നു.
ഷഹീദ് ഈ ആസാം എന്ന 2002ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് സോനു സൂദ് ബോളിവുഡില്‍ എത്തുന്നത്. ആഷിക് ബനായാ ആപ്‌നേ, സിങ്ങ് ഈസ് കിങ്ങ്, ദബാങ്ക്, ആര്‍ രാജ്കുമാര്‍, ഹാപ്പി ന്യൂയര്‍, സിമ്പ, എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. അടുത്തതായി പൃഥ്വിരാജ് എന്ന ബോളിവുഡ് ചിത്രത്തിലാണ് സോനു സൂദ് അഭിനയിക്കാനിരിക്കുന്നത്. മിസ് വേള്‍ഡ് മാനുഷി ഛില്ലറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. അക്ഷയ് കുമാറും ചിത്രത്തിന്റെ ഭാഗമായിരിക്കും.