Top

കേരളത്തിലെ ​ആദ്യ ​ഗേ ദമ്പതികളുടെ മൂന്നാം വിവാഹ വാർഷികം; ആഘോഷമാക്കി സോഷ്യൽ മീഡിയ

മൂന്നാം വിവാഹ​ വാർഷികം ആഘോഷിച്ച് കേരളത്തിലെ ആദ്യ ​ഗേ ദമ്പതികളായ നികേഷും സോനുവും. കേരളത്തിലെ ലൈം​ഗിക ന്യൂനപക്ഷങ്ങള്‍ക്കായി പ്രയത്നിക്കുന്നവർ കൂടിയാണ് നികേഷ്-സോനു ദമ്പതികൾ. കഴിഞ്ഞ വർഷം സ്വവര്‍ഗ വിവാഹവും സ്‌പെഷ്യല്‍ മാരേജ് ആക്ട് 1954ന് കീഴില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. പാശ്ചാത്യ രാജ്യങ്ങളിൽ മിക്കവയും ​ഗേ വിവാഹങ്ങൾ നിയമവിധേയമാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ കാര്യങ്ങൾ അങ്ങനെയല്ല. ഇപ്പോഴും സ്വവർഗ്ഗ വിവാഹങ്ങള്‍ നിയമവിധേയമല്ല. അതുകൊണ്ടു തന്നെ […]

5 July 2021 8:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തിലെ ​ആദ്യ ​ഗേ ദമ്പതികളുടെ മൂന്നാം വിവാഹ വാർഷികം; ആഘോഷമാക്കി സോഷ്യൽ മീഡിയ
X

മൂന്നാം വിവാഹ​ വാർഷികം ആഘോഷിച്ച് കേരളത്തിലെ ആദ്യ ​ഗേ ദമ്പതികളായ നികേഷും സോനുവും. കേരളത്തിലെ ലൈം​ഗിക ന്യൂനപക്ഷങ്ങള്‍ക്കായി പ്രയത്നിക്കുന്നവർ കൂടിയാണ് നികേഷ്-സോനു ദമ്പതികൾ. കഴിഞ്ഞ വർഷം സ്വവര്‍ഗ വിവാഹവും സ്‌പെഷ്യല്‍ മാരേജ് ആക്ട് 1954ന് കീഴില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു.

പാശ്ചാത്യ രാജ്യങ്ങളിൽ മിക്കവയും ​ഗേ വിവാഹങ്ങൾ നിയമവിധേയമാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ കാര്യങ്ങൾ അങ്ങനെയല്ല. ഇപ്പോഴും സ്വവർഗ്ഗ വിവാഹങ്ങള്‍ നിയമവിധേയമല്ല. അതുകൊണ്ടു തന്നെ ഇന്ത്യയിലെ സാഹചര്യത്തിൽ നികേഷ്-സോനു ദാന്പതികള്‍ വേറിട്ട മാതൃക കൂടിയാണ്. ഗേ വിവാഹങ്ങൾക്ക് ഇന്ത്യയിൽ ഔദ്യോ​ഗിക രേഖകൾ ലഭിക്കില്ലെന്ന ഈ സാഹചര്യം മാറണമെന്ന് ഇരുവരും ഉറപ്പിച്ചു വ്യക്തമാക്കുകയും ചെയ്യുന്നു.

Next Story