Top

‘ന്യായങ്ങള്‍ പറയാതെ പരിഹാരം കണ്ടെത്തണം’; ഇന്ധനവില വര്‍ധനവില്‍ മോഡിക്ക് സോണിയയുടെ കത്ത്

രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവിലയില്‍ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ കത്ത്. ജനങ്ങളുടെ ദുരിതത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ലാഭമുണ്ടാക്കുകയാണെന്ന് സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. ഇന്ധനവില കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു. ‘ഇന്ധന, പാചകവാതക വിലവര്‍ധന കാരണം ജനങ്ങള്‍ ദുരിതത്തിലാണ്. മറ്റുന്യായങ്ങള്‍ പറയാതെ ഇതിന് പരിഹാരം കണ്ടെത്തണം. എക്കാലത്തെയും ഉയര്‍ന്നനിരക്കിലാണ് ഇന്ധനവില. പല ഭാഗങ്ങളിലും പെട്രോള്‍ ലിറ്ററിന് 100 രൂപ കവിഞ്ഞു. ഡീസല്‍ വില ഉയരുന്നത് കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കി.’ ക്രൂഡ് […]

21 Feb 2021 9:59 AM GMT

‘ന്യായങ്ങള്‍ പറയാതെ പരിഹാരം കണ്ടെത്തണം’; ഇന്ധനവില വര്‍ധനവില്‍ മോഡിക്ക് സോണിയയുടെ കത്ത്
X

രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവിലയില്‍ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ കത്ത്. ജനങ്ങളുടെ ദുരിതത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ലാഭമുണ്ടാക്കുകയാണെന്ന് സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. ഇന്ധനവില കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.

‘ഇന്ധന, പാചകവാതക വിലവര്‍ധന കാരണം ജനങ്ങള്‍ ദുരിതത്തിലാണ്. മറ്റുന്യായങ്ങള്‍ പറയാതെ ഇതിന് പരിഹാരം കണ്ടെത്തണം. എക്കാലത്തെയും ഉയര്‍ന്നനിരക്കിലാണ് ഇന്ധനവില. പല ഭാഗങ്ങളിലും പെട്രോള്‍ ലിറ്ററിന് 100 രൂപ കവിഞ്ഞു. ഡീസല്‍ വില ഉയരുന്നത് കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കി.’ ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണിയില്‍ സാധാരണ വിലയായിരിക്കെയാണ് ഇന്ത്യന്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നതെന്നും സോണിയ കത്തില്‍ പറയുന്നു.

Next Story