Top

ഉമ്മന്‍ചാണ്ടിക്ക് തമിഴ്നാട്ടിലും ഉത്തരവാദിത്വം നല്‍കി സോണിയാ ഗാന്ധി; ഒപ്പം സുര്‍ജേവാലയും

കേരളത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവും സീറ്റ് പങ്കിടല്‍ ചര്‍ച്ചകളുമെല്ലാം പുരോഗമിക്കുന്നതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലക്കും തമിഴ്‌നാട്ടില്‍ ചുമതലകള്‍ നല്‍കി അധ്യക്ഷ സോണിയാ ഗാന്ധി. ഡിഎംകെയുമായി ചര്‍ച്ച നടത്തി സീറ്റ് പങ്കിടല്‍ സംബന്ധിച്ച തീരുമാനം എടുക്കുന്നതിനാണ് ഇരു നേതാക്കളേയും നിയോഗിച്ചിരിക്കുന്നത്. ഇന്ന് ചെന്നൈയില്‍ എത്തുന്ന ഇരു നേതാക്കളും നാളെ ഡിഎംകെയുമായി ചര്‍ച്ച നടത്തും. ചൈന്നൈയില്‍ വെച്ച് പ്രധാന നേതാക്കളുമായി കൂടികാഴ്ച്ച നടത്തുകയെന്നതാണ് പ്രധാന ഉദേശം. നിലവില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തില്‍ […]

24 Feb 2021 2:26 AM GMT

ഉമ്മന്‍ചാണ്ടിക്ക് തമിഴ്നാട്ടിലും ഉത്തരവാദിത്വം നല്‍കി സോണിയാ ഗാന്ധി; ഒപ്പം സുര്‍ജേവാലയും
X

കേരളത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവും സീറ്റ് പങ്കിടല്‍ ചര്‍ച്ചകളുമെല്ലാം പുരോഗമിക്കുന്നതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലക്കും തമിഴ്‌നാട്ടില്‍ ചുമതലകള്‍ നല്‍കി അധ്യക്ഷ സോണിയാ ഗാന്ധി. ഡിഎംകെയുമായി ചര്‍ച്ച നടത്തി സീറ്റ് പങ്കിടല്‍ സംബന്ധിച്ച തീരുമാനം എടുക്കുന്നതിനാണ് ഇരു നേതാക്കളേയും നിയോഗിച്ചിരിക്കുന്നത്.

ഇന്ന് ചെന്നൈയില്‍ എത്തുന്ന ഇരു നേതാക്കളും നാളെ ഡിഎംകെയുമായി ചര്‍ച്ച നടത്തും. ചൈന്നൈയില്‍ വെച്ച് പ്രധാന നേതാക്കളുമായി കൂടികാഴ്ച്ച നടത്തുകയെന്നതാണ് പ്രധാന ഉദേശം.

നിലവില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തില്‍ രണ്ടാം കക്ഷിയായി കോണ്‍ഗ്രസും മൂന്നും നാലും അഞ്ചും കക്ഷിയായി സിപിഐഎം, സിപിഐ, മുസ്ലീം ലീഗ് തുടങ്ങിയവരെല്ലാമുണ്ട്. 234 അംഗ നിയമസഭയില്‍ 180 സീറ്റുകളില്‍ ഡിഎംകെ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാക്കി സീറ്റുകള്‍ മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ക്ക് നല്‍കുമെന്നാണ് സൂചന. ഇതില്‍ നാളെ ഉമ്മന്‍ചാണ്ടിയുമായി നടക്കുന്ന കൂടികാഴ്ച്ച നിര്‍ണായകമായിരിക്കും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ അധികാരത്തില്‍ എത്തുമെന്നാണ് പുതിയ സര്‍വ്വേ ഫലങ്ങള്‍. ഒം യുവാക്കളെ കളത്തിലിറക്കി തെരഞ്ഞെടുപ്പിനെ നേരിടുകയെന്നതാണ് പാര്‍ട്ടി അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ നിക്കം. ഇതിനുള്ള നീക്കം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ എടുത്തിരുന്നു.

Next Story