സോണിയ കോണ്‍ഗ്രസ് അദ്ധ്യക്ഷയായി തുടരും; അദ്ധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് രാഹുല്‍
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തന്നെ തുടരും. അധ്യക്ഷ സ്ഥാനത്തേയ്ക്കില്ലെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചതോടെയാണ് തീരുമാനം. സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് തീരുമാനം. അഞ്ച് മണിക്കൂറാണ് പാര്‍ട്ടി ഉന്നതല യോഗം നടന്നത്. സംഘടനാ പ്രശ്നങ്ങള്‍ തന്നെയാണ് യോഗത്തില്‍ ചര്‍ച്ചയായത്. കേരളത്തിലെ തോല്‍വിയും യോഗത്തില്‍ ചര്‍ച്ചാവിഷയമായി. കേരളത്തില്‍ ശക്തമായ നേതൃത്വം വേണമെന്നും ഇല്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് പൊതുവിലയിരുത്തല്‍. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളയാള്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കട്ടെ, താന്‍ ഇല്ലെന്ന നിലപാടാണ് രാഹുല്‍ ആവര്‍ത്തിച്ചത്. ഇതോടെ […]

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തന്നെ തുടരും. അധ്യക്ഷ സ്ഥാനത്തേയ്ക്കില്ലെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചതോടെയാണ് തീരുമാനം. സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് തീരുമാനം.
അഞ്ച് മണിക്കൂറാണ് പാര്‍ട്ടി ഉന്നതല യോഗം നടന്നത്. സംഘടനാ പ്രശ്നങ്ങള്‍ തന്നെയാണ് യോഗത്തില്‍ ചര്‍ച്ചയായത്. കേരളത്തിലെ തോല്‍വിയും യോഗത്തില്‍ ചര്‍ച്ചാവിഷയമായി. കേരളത്തില്‍ ശക്തമായ നേതൃത്വം വേണമെന്നും ഇല്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് പൊതുവിലയിരുത്തല്‍. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളയാള്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കട്ടെ, താന്‍ ഇല്ലെന്ന നിലപാടാണ് രാഹുല്‍ ആവര്‍ത്തിച്ചത്. ഇതോടെ സോണിയ തന്നെ അധ്യക്ഷയായി തുടരട്ടെ എന്ന അഭിപ്രായം യോഗം സ്വീകരിച്ചു.
കോണ്‍ഗ്രസില്‍ അഴിച്ചുപണി വേണമെന്നാവശ്യപ്പെട്ട 23 നേതാക്കളുടെ പ്രതിനിധികളുമായി സോണിയാഗാന്ധി കൂടിക്കാഴ്ച നടത്തി. കത്തെഴുതിയവരിലെ പ്രധാനികളായ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ഭൂപീന്ദര്‍ ഹൂഡ, പൃഥ്വീരാജ് ചവാന്‍, മനീഷ് തിവാരി, വിവേക് ടംഖ, ശശി തരൂര്‍ എന്നിവരാണ് സോണിയയുടെ വസതിയില്‍ എത്തിയിട്ടുള്ളത്. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കമല്‍നാഥ്, എ.കെ ആന്റണി, അംബിക സോണി, അശോക് ഗെഹ്ലോത്, ഹരീഷ് റാവത്ത്, പവന്‍ ബന്‍സാല്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥാണ് കൂടിക്കാഴ്ചയ്ക്ക് മുന്‍കൈയെടുത്തത്.
- TAGS:
- CONGRESS
- Sonia Gandhi