Top

‘ഞാൻ അച്ഛനെ വിശ്വസിക്കുന്നു’; വൈരമുത്തുവിനെതിരായ മീടൂ ആരോപണത്തിൽ പ്രതികരിച്ച് മകൻ

താൻ തന്റെ അച്ഛനെ പൂർണ്ണമായും വിശ്വസിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

29 May 2021 6:18 AM GMT
ഫിൽമി റിപ്പോർട്ടർ

‘ഞാൻ അച്ഛനെ വിശ്വസിക്കുന്നു’; വൈരമുത്തുവിനെതിരായ മീടൂ ആരോപണത്തിൽ പ്രതികരിച്ച് മകൻ
X

തമിഴ് കവി വൈരമുത്തുവിനെതിരായ ലൈംഗീക അതിക്രമ ആരോപണങ്ങളിൽ പ്രതികരണവുമായി മകൻ മദൻ കാർക്കി. താൻ തന്റെ അച്ഛനെ പൂർണ്ണമായും വിശ്വസിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ട്വിറ്ററിലൂടെയാണ് മദന്റെ പ്രതികരണം.

മദൻ കാർക്കിയുടെ വാക്കുകൾ:

ഒരു കൂട്ടം ആളുകൾ നിങ്ങളുടെ കുടുംബത്തെ വെറുക്കുകയും നിങ്ങളുടെ അച്ഛൻ- അമ്മമാർക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും അവർ അതിനെ നിഷേധിക്കുകയും ചെയ്താൽ നിങ്ങൾ എന്ത് ചെയ്യും? ഞാൻ എന്റെ അച്ഛനെ വിശ്വസിക്കുന്നു. ആരോപണം ഉന്നയിക്കുന്നവർ നിങ്ങൾ പറയുന്നത് സത്യമാണെന്ന് വിശ്വസിക്കുന്നെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടു പോവുക.

അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഒഎൻവി പുരസ്‌കാരം വേണ്ടെന്ന് പറഞ്ഞിരിക്കുകയാണ് വൈരമുത്തു. പുരസ്‌കാരത്തിന് പരിഗണിച്ചതില്‍ നന്ദിയുണ്ടെന്നും വൈരമുത്തു അറിയിച്ചു. മീടു ആരോപിതനായ വൈരമുത്തുവിന് പുരസ്‌കാരം നല്‍കുന്നതില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് നടന്നിരുന്നത്. ഇതേ തുടര്‍ന്ന് ഒ.എന്‍.വി.കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം നല്‍കുന്നത് പുനപരിശോധിക്കുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് വൈരമുത്തുവിന്റെ തീരുമാനം.

പ്രഭാവര്‍മ, ആലങ്കോട് ലീലാകൃഷ്ണന്‍, അനില്‍ വള്ളത്തോള്‍ എന്നിവരടങ്ങിയ ജൂറിയായിരുന്നു വൈരമുത്തുവിന് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. 17 സ്ത്രീകളാണ് വൈരമുത്തുവില്‍ നിന്ന് ലൈംഗിക ചൂഷണം നേരിട്ടുവെന്ന് ആരോപിച്ചിട്ടുള്ളത്. സഹപ്രവര്‍ത്തകരെ അതിക്രമങ്ങള്‍ക്കിരയാക്കി സൃഷ്ടിക്കപ്പെടുന്ന കല ആഘോഷിക്കപ്പെടേണ്ടതാണോയെന്നാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ് വിമര്‍ശിച്ചത്

തമിഴ് കവിയും ആക്ടിവിസ്റ്റുമായ മീന കന്ദസാമി, ഗായിക ചിന്‍മയി എന്നിങ്ങനെ തമിഴകത്തുനിന്നും വിമര്‍ശനങ്ങളുയര്‍ന്നു. ഇതെതുടര്‍ന്നാണ് പുരസ്‌കാരം പുനപരിശോധിക്കാന്‍ തീരുമാനിച്ചത്.

Next Story