കൊല്ലത്ത് സ്വത്തിന് വേണ്ടി മകന്‍ അമ്മയെ കൊലപ്പെടുത്തി; മകനെയും മരുമകളേയും അറസ്റ്റ് ചെയ്ത് പൊലീസ്
കൊല്ലം: സ്വത്ത് തട്ടിയെടുക്കുന്നതിനായി ഭാര്യയുടെ സഹായത്തോടെ മകന്‍ അമ്മയെ കൊലപ്പെടുത്തി. എഴുപത്തിയഞ്ചുകാരിയായ ഞാറമൂട് സ്വദേശിനി ദേവകിയെയാണ് മകന്‍ രാജേഷ് കൊലപ്പെടുത്തിയത്. ഇയാളെയും ഭാര്യ ശാന്തിനിയേയും പൊലീസ് അറസ്റ്റുചെയ്തു. അമ്മയുടെ പേരിലുള്ള വീടും പുരയിടവും സ്വന്തമാക്കുന്നതിനായി ഭാര്യയുടെ സഹായത്തോടെ രാജേഷ് അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ദേവകിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം സ്വാഭാവികമായിരുന്നു എന്ന് വരുത്തി തീര്‍ക്കുവാനായിരുന്നു പ്രതികളുടെ ശ്രമം. പൊലീസിന്റെ വിശദമായ അന്വേഷണത്തിലൂടെയാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ദേവകിയുടെ മരണം […]

കൊല്ലം: സ്വത്ത് തട്ടിയെടുക്കുന്നതിനായി ഭാര്യയുടെ സഹായത്തോടെ മകന്‍ അമ്മയെ കൊലപ്പെടുത്തി. എഴുപത്തിയഞ്ചുകാരിയായ ഞാറമൂട് സ്വദേശിനി ദേവകിയെയാണ് മകന്‍ രാജേഷ് കൊലപ്പെടുത്തിയത്. ഇയാളെയും ഭാര്യ ശാന്തിനിയേയും പൊലീസ് അറസ്റ്റുചെയ്തു.
അമ്മയുടെ പേരിലുള്ള വീടും പുരയിടവും സ്വന്തമാക്കുന്നതിനായി ഭാര്യയുടെ സഹായത്തോടെ രാജേഷ് അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ദേവകിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം സ്വാഭാവികമായിരുന്നു എന്ന് വരുത്തി തീര്‍ക്കുവാനായിരുന്നു പ്രതികളുടെ ശ്രമം. പൊലീസിന്റെ വിശദമായ അന്വേഷണത്തിലൂടെയാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ദേവകിയുടെ മരണം ശ്വാസംമുട്ടിച്ചതിനെ തുടര്‍ന്നാണ് എന്ന് തെളിഞ്ഞത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റുമോര്‍ട്ടം. തുടര്‍ന്ന് രാജേഷിനെ ചോദ്യം ചെയ്തതിലൂടെയാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.
അമ്മയുമായി നിരന്തരം വഴക്കുണ്ടാക്കുമായിരുന്നു. അമ്മയുടെ പേരിലുള്ള വീടും സ്ഥലവും സ്വന്തമാക്കുന്നതിനായി ഭാര്യയുടെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.