‘കോണ്‍ഗ്രസില്‍ ഇപ്പോള്‍ സുബ്രഹ്മണ്യനല്ല, ഗണപതിയ്ക്കാണ് പ്രാധാന്യം’; കെ മുരളീധരന്‍
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നന്നായി പ്രവര്‍ത്തിക്കുന്നവരേക്കാള്‍ കൂടുതല്‍ നേട്ടമുണ്ടാക്കുന്നതും സ്ഥാനങ്ങള്‍ തട്ടിയെടുക്കുന്നതും മറ്റ് ചിലരാണെന്ന് കെ മുരളീധരന്‍. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇപ്പോള്‍ സുബ്രഹ്മണ്യനല്ല, ഗണപതിക്കാണ് പ്രാധാന്യമെന്ന് വടകര എംപി പറഞ്ഞു. സുബ്രഹ്മണ്യന്‍ മൂന്ന് ലോകവും ചുറ്റി വരുമ്പോള്‍ മാമ്പഴം ഗണപതിയുടെ കൈയ്യിലിരിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കോഴിക്കോട് പറഞ്ഞു. പ്രവര്‍ത്തകര്‍ ബൂത്തില്‍ പണിയെടുത്ത് വരുമ്പോള്‍, നേതാക്കന്മാര്‍ മൂന്ന് റൗണ്ട് അടിച്ചുവന്ന് മണ്ഡലം പ്രസിഡന്റുമാരാകും. കെ മുരളീധരന്‍ പാര്‍ട്ടിക്ക് വേണ്ടി എന്തിന് പ്രവര്‍ത്തിക്കണമെന്ന തോന്നലാണ് അണികള്‍ക്ക് ഇപ്പോഴുള്ളത്. നിയമസഭ തെരഞ്ഞെടുപ്പിന് […]

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നന്നായി പ്രവര്‍ത്തിക്കുന്നവരേക്കാള്‍ കൂടുതല്‍ നേട്ടമുണ്ടാക്കുന്നതും സ്ഥാനങ്ങള്‍ തട്ടിയെടുക്കുന്നതും മറ്റ് ചിലരാണെന്ന് കെ മുരളീധരന്‍. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇപ്പോള്‍ സുബ്രഹ്മണ്യനല്ല, ഗണപതിക്കാണ് പ്രാധാന്യമെന്ന് വടകര എംപി പറഞ്ഞു. സുബ്രഹ്മണ്യന്‍ മൂന്ന് ലോകവും ചുറ്റി വരുമ്പോള്‍ മാമ്പഴം ഗണപതിയുടെ കൈയ്യിലിരിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കോഴിക്കോട് പറഞ്ഞു.
പ്രവര്‍ത്തകര്‍ ബൂത്തില്‍ പണിയെടുത്ത് വരുമ്പോള്‍, നേതാക്കന്മാര്‍ മൂന്ന് റൗണ്ട് അടിച്ചുവന്ന് മണ്ഡലം പ്രസിഡന്റുമാരാകും.
കെ മുരളീധരന്‍
പാര്‍ട്ടിക്ക് വേണ്ടി എന്തിന് പ്രവര്‍ത്തിക്കണമെന്ന തോന്നലാണ് അണികള്‍ക്ക് ഇപ്പോഴുള്ളത്. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സംഘടനാ തെരഞ്ഞെടുപ്പ് നടത്തണം. ബൂത്ത് തലം മുതല്‍ സംഘടനാ തെരഞ്ഞെടുപ്പ് നടന്നാല്‍ പാര്‍ട്ടി ശക്തിപ്പെടും. കൂടുതല്‍ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക് വരും. അതോടെ പരാതികള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.