യുപിയില്‍ യാതൊരു പ്രതിസന്ധിയുമില്ലെന്ന് യോഗി, അങ്ങനെയെല്ലെന്ന് കേന്ദ്രത്തിന്റെ തിരുത്ത്; കോടതിയെ അറിയിച്ചു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കൊവിഡ് പ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിന്റെ പ്രസ്താവനയെ തള്ളി കേന്ദ്ര സര്‍ക്കാര്‍. മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് വിദഗ്ധ ചികിത്സ ആവശ്യപ്പെട്ടുള്ള കേസ് പരിഗണിക്കവെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് യുപിയിലെ പ്രതിസന്ധിയെക്കുറിച്ച് കോടതിയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ആശുപത്രികളില്‍ ബെഡുകളുടെ അപര്യാപ്തയുണ്ടെന്നും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ”മഥുര ജയിലില്‍ നിലവില്‍ അമ്പത് രോഗികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. എല്ലാവരും മഥുര ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. എല്ലാവര്‍ക്കും ചികിത്സ ലഭ്യമാക്കാനുള്ള […]

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കൊവിഡ് പ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിന്റെ പ്രസ്താവനയെ തള്ളി കേന്ദ്ര സര്‍ക്കാര്‍. മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് വിദഗ്ധ ചികിത്സ ആവശ്യപ്പെട്ടുള്ള കേസ് പരിഗണിക്കവെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് യുപിയിലെ പ്രതിസന്ധിയെക്കുറിച്ച് കോടതിയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ആശുപത്രികളില്‍ ബെഡുകളുടെ അപര്യാപ്തയുണ്ടെന്നും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
”മഥുര ജയിലില്‍ നിലവില്‍ അമ്പത് രോഗികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. എല്ലാവരും മഥുര ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. എല്ലാവര്‍ക്കും ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യം മഥുരയിലെ ആശുപത്രിയില്‍ ഇല്ല. ബെഡുകളുടെ ഗണ്യമായ കുറവുണ്ട്. കൊവിഡ് വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് സംസ്ഥാനത്ത് ദൈനംദിനം രേഖപ്പെടുത്തുന്നത്.”
തുഷാര്‍ മേത്ത
ഉത്തര്‍പ്രദേശിലെ കൊവിഡ് സാഹര്യവുമായി ബന്ധപ്പെട്ട യാതൊരു പ്രതിസന്ധിയുമില്ലെന്ന് യോഗിയുടെ വാദം ഇതോടെ പൊളിയുകയാണ്. നേരത്തെ മാധ്യമങ്ങളെ കണ്ട യോഗി ബെഡുകളുടെ കാര്യത്തിലോ ഓകിസിജന്റെ ലഭ്യതയോ കുറവില്ലെന്ന് വാദിച്ചിരുന്നു. ഇന്നലെ ഉച്ച മുതല്‍ രാത്രി വരെ 7 രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണപ്പെടുകയും ചെയ്തതോടെ യോഗിയുടെ വാദങ്ങള്‍ പൂര്‍ണമായും തെറ്റാണെന്ന് തെളിയുകയാണ്.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും യോഗിയുടെ അവകാശവാദങ്ങള്‍ക്കെതിരെ രംഗത്തു വന്നിരുന്നു. സ്വത്തുക്കള്‍ കണ്ടുകെട്ടിയാലും സത്യം വിളിച്ചുപറയുമെന്നാണ് പ്രിയങ്ക വ്യക്തമാക്കിയത്. മുഖ്യമന്ത്രി, ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ അടിയന്തരാവസ്ഥയുണ്ട്. നിങ്ങള്‍ എന്റെ നേരെ കേസ് എടുക്കണം. സ്വത്ത് കണ്ട് കെട്ടണം.എന്നാല്‍ ദൈവത്തെ ഓര്‍ത്ത് സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ജീവന്‍ രക്ഷിക്കാനുള്ള പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുക,’ പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
‘കഴിഞ്ഞ ഞായറാഴ്ച്ച നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ യോഗി ആശുപത്രികളോട് പറഞ്ഞു ഓക്സിജന്‍ ക്ഷാമത്തെക്കുറിച്ച് സംസാരിക്കുന്നത് നിര്‍ത്തണമെന്ന്. അല്ലെങ്കില്‍ കടുത്ത നടപടിയെടുക്കുമെന്നാണ് യോഗി പറയുന്നത്. നിങ്ങള്‍ എന്തുചെയ്യും അജയ് ബിഷ്ട് ജി, മരിച്ചവരേയും നിങ്ങള്‍ അടിച്ചിടുമോ’ തൃണമൂല്‍ എംപി മഹുവ മൊയ്ത്ര