‘പണിമുടക്കായതിനാല്‍ എത്താന്‍ കഴിയില്ല’; സോളാര്‍ പീഡന കേസില്‍ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തില്ല
കൊച്ചി: സോളാര്‍ പീഡന കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തില്ല. മൊഴി നല്‍കാന്‍ എത്താന്‍ കഴിയില്ലെന്ന് പരാതിക്കാരി അന്വേഷണ സംഘത്തെ അറിയിച്ചു. പണിമുടക്ക് കാരണമാണ് എത്താന്‍ കഴിയാത്തതെന്നും അറിയിച്ചിട്ടുണ്ട്. പൊതു പണിമുടക്കിൻ്റെ പശ്ചാത്തലത്തിൽ ഗതാഗത സൗകര്യം ലഭ്യമല്ലന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്നത്തെ നടപടിക്രമങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റി നൽകണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടത്. ഇന്ന് രാവിലെ 11 ഓടെ എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാവാന്‍ ആയിരുന്നു ആവശ്യപ്പെട്ടിരുന്നത്. മുന്‍മന്ത്രി എപി അനില്‍ കുമാറിനെതിരായ കേസിലാണ് രഹസ്യമൊഴി. […]

കൊച്ചി: സോളാര്‍ പീഡന കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തില്ല. മൊഴി നല്‍കാന്‍ എത്താന്‍ കഴിയില്ലെന്ന് പരാതിക്കാരി അന്വേഷണ സംഘത്തെ അറിയിച്ചു. പണിമുടക്ക് കാരണമാണ് എത്താന്‍ കഴിയാത്തതെന്നും അറിയിച്ചിട്ടുണ്ട്.
പൊതു പണിമുടക്കിൻ്റെ പശ്ചാത്തലത്തിൽ ഗതാഗത സൗകര്യം ലഭ്യമല്ലന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്നത്തെ നടപടിക്രമങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റി നൽകണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടത്.
ഇന്ന് രാവിലെ 11 ഓടെ എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാവാന്‍ ആയിരുന്നു ആവശ്യപ്പെട്ടിരുന്നത്. മുന്‍മന്ത്രി എപി അനില്‍ കുമാറിനെതിരായ കേസിലാണ് രഹസ്യമൊഴി. കൊച്ചിയിലെ ഹോട്ടലില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. നേരത്തെ ക്രൈബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു.
കേസില്‍ അന്വേഷണം വൈകുന്നുവെന്ന ആക്ഷേപമില്ലെന്ന് പരാതിക്കാരി നേരത്തെ പറഞ്ഞിരുന്നു. ഉന്നത പദവികളിരുന്നവര്‍ക്കെതിരെയാണ് പരാതി ഉന്നയിച്ചിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ കാലതാമസം ഉണ്ടാവുന്നത് സ്വാഭാവികമാണെന്നും വാദം. അതിനാല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് സമയമെടുക്കുമെന്നാണ് താന്‍ കരുതുന്നതെന്നും പരാതിക്കാരി പറഞ്ഞിരുന്നു.
‘താന്‍ രാഷ്ട്രീയ ആയുധമല്ല. കേസില്‍ നിന്ന് പിന്മാറുകയോ കുറ്റാരോപിതരുമായി ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പിലെത്തുകയോ ചെയ്തിട്ടില്ല.
തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെട്ടതല്ല. നോട്ടീസ് കിട്ടിയതനുസരിച്ച് മൊഴി കൊടുക്കാന്‍ ചെന്നപ്പോള്‍ മാധ്യമങ്ങളെ യാദൃശ്ചികമായി കണ്ടതാണെന്നും’ വിവാദത്തില്‍ പ്രതികരിച്ചുകൊണ്ട് പരാതി കാരി പറഞ്ഞു.