‘അങ്ങനെ സര്‍ക്കാരില്‍ പല പരാതികളും വരും’; സോളാര്‍ കേസിലെ ആരോപണം തള്ളി ജോസ് കെ മാണി
സോളാര്‍ കേസില്‍ ആരോപണം തള്ളി കേരള കോണ്‍ഗ്രസ് മാണി വിഭാഗം ചെയര്‍മാന്‍ ജോസ് കെ മാണി. പരാതിക്കാരിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും സര്‍ക്കാരിന് മുന്നില്‍ പല പരാതികളും വരുമെന്നും ജോസ് കെ മാണി പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് സമയത്തും ഉയര്‍ന്നതാണ്. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. സോളാര്‍ കേസില്‍ താന്‍ പരാതി നല്‍കിയ എല്ലാവര്‍ക്കുമെതിരെ അന്വേഷണം വേണമെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. പരാതിയില്‍ താന്‍ രാഷ്ട്രീയം നോക്കിയിട്ടില്ലെന്നും അബ്ദുള്ളകുട്ടി […]

സോളാര്‍ കേസില്‍ ആരോപണം തള്ളി കേരള കോണ്‍ഗ്രസ് മാണി വിഭാഗം ചെയര്‍മാന്‍ ജോസ് കെ മാണി. പരാതിക്കാരിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും സര്‍ക്കാരിന് മുന്നില്‍ പല പരാതികളും വരുമെന്നും ജോസ് കെ മാണി പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് സമയത്തും ഉയര്‍ന്നതാണ്. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.
സോളാര്‍ കേസില്‍ താന്‍ പരാതി നല്‍കിയ എല്ലാവര്‍ക്കുമെതിരെ അന്വേഷണം വേണമെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. പരാതിയില്‍ താന്‍ രാഷ്ട്രീയം നോക്കിയിട്ടില്ലെന്നും അബ്ദുള്ളകുട്ടി ബിജെപിയില്‍ പോയതോ ജോസ് കെ മാണി എല്‍ഡിഎഫില്‍ പോയതും തന്റെ വിഷയല്ലെന്നുമായിരുന്നു പരാതിക്കാരി പറഞ്ഞത്. ഇതില്‍ പ്രതികരിച്ചാണ് ജോസ് കെ മാണി രംഗത്തെത്തിയത്.
പരാതിയില്‍ പാര്‍ട്ടി നോക്കില്ല. വ്യക്തികളാണ്. ഉമ്മന്‍ചാണ്ടി, ഹൈബി ഈഡന്‍, കെസി വേണുഗോപാല്‍ ഇവരെല്ലാം വ്യക്തികളാണെന്നും പരാതിക്കാരി പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു സോളാര്‍ കേസ് സിബിഐക്ക് വിട്ടത്. ആറ് കേസുകളാണ് സിബിഐ അന്വേഷിക്കുക. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സോളാര്‍ സംരംഭകയാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയത്. ഈ മാസം 12നാണ് പരാതി മുഖ്യമന്ത്രിക്ക് നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, ഹൈബി ഈഡന്‍, കെസി വേണുഗോപാല്‍, എപി അനില്‍കുമാര്‍, അടൂര്‍പ്രകാശ്, ബിജെപി നേതാവ് അബ്ദുള്ളകുട്ടി എന്നിവര്‍ക്കെതിരെയാണ് പരാതി. നിലവില്‍ ആറു കേസുകള്‍ പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്.
2018 ഒക്ടോബറിലാണ് ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരെ ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തുത്. പിന്നാലെ എപി അനില്‍കുമാര്‍, അടൂര്‍പ്രകാശ്, പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവര്‍ക്കെതിരെയും കേസെടുത്തു. കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്ത കേസും അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലിലും ഹോട്ടലുകളിലും ഔദ്യോഗികവസതികളിലും വച്ച് പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴി.
- TAGS:
- Jose K Mani
- Solar Case