Top

മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സോളാര്‍ സംരംഭകയുടെ രഹസ്യമൊഴി

കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായിരുന്ന യുവതി മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കി. സോളാര്‍ കേസിന്റെ പുനഃരന്വേഷണം ആരംഭിച്ച പശ്ചാത്തലത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പരാമര്‍ശത്തിലാണ് രഹസ്യമൊഴി നല്‍കിയത്. അഭിസാരികയെ ഇറക്കി രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും ആത്മാഭിമാനമുള്ള സ്ത്രീയാണെങ്കില്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ മരിക്കുമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശം. ആത്മാഭിമാനമുണ്ടെങ്കില്‍ സ്ത്രീകള്‍ പിന്നീട് ബലാത്സംഗം ചെയ്യപ്പെടാതെ നോക്കിയേനെയെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. പരാമര്‍ശത്തിന് പിന്നാലെ മുല്ലപ്പള്ളിക്കെതിരെ സോളാര്‍ സംരംഭക മാനഷ്ടത്തിന് പരാതി നല്‍കിയിരുന്നു. വഞ്ചിയൂര്‍ കോടതിയിലാണ് […]

11 Jan 2021 8:10 PM GMT

മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സോളാര്‍ സംരംഭകയുടെ രഹസ്യമൊഴി
X

കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായിരുന്ന യുവതി മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കി. സോളാര്‍ കേസിന്റെ പുനഃരന്വേഷണം ആരംഭിച്ച പശ്ചാത്തലത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പരാമര്‍ശത്തിലാണ് രഹസ്യമൊഴി നല്‍കിയത്.

അഭിസാരികയെ ഇറക്കി രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും ആത്മാഭിമാനമുള്ള സ്ത്രീയാണെങ്കില്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ മരിക്കുമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശം. ആത്മാഭിമാനമുണ്ടെങ്കില്‍ സ്ത്രീകള്‍ പിന്നീട് ബലാത്സംഗം ചെയ്യപ്പെടാതെ നോക്കിയേനെയെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

പരാമര്‍ശത്തിന് പിന്നാലെ മുല്ലപ്പള്ളിക്കെതിരെ സോളാര്‍ സംരംഭക മാനഷ്ടത്തിന് പരാതി നല്‍കിയിരുന്നു. വഞ്ചിയൂര്‍ കോടതിയിലാണ് മാനനഷ്ടകേസ് ഫയല്‍ ചെയ്തത്. പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.

പരാമര്‍ശം വിവാദമായതിന് പിന്നാലെ മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ചിരുന്നു. തന്റെ പരാമര്‍ശം ചില കേന്ദ്രങ്ങളില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശമായി ദുഷ്പ്രചാരണം നടക്കുന്നുണ്ടെന്നും അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് കഴിഞ്ഞാല്‍ പിന്നെ അതില്‍ വിവാദം ഉണ്ടാക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ദുരുദ്യേശമാണെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

എന്നാല്‍ മുല്ലപ്പള്ളിയുടെ ഖേദ പ്രകടനം സ്വീകരിക്കുന്നില്ലെന്നായിരുന്നു പരാതിക്കാരിയുടെ പ്രതികരണം. ബലാത്സംഗം ചെയ്യപ്പെട്ടാല്‍ ആത്മഹത്യ ചെയ്യണം എന്നു പറഞ്ഞ രാമചന്ദ്രന്റെ പാര്‍ട്ടി നേതാക്കളില്‍ നിന്നാണ് തനിക്ക് ദുരനുഭവങ്ങളുണ്ടായിട്ടുള്ളത്. അത് ഉറക്കെ പറഞ്ഞതുകൊണ്ടാണോ അപമാനിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയണം. പീഡനത്തിന് ഇരയായ സ്ത്രീ അല്ല അത് ചെയ്യുന്നവരാണ് രണ്ടാമത് സാഹചര്യമുണ്ടാകാതിരിക്കേണ്ടത്. മുല്ലപ്പള്ളിക്ക് അപമാനം തോന്നേണ്ടത് സ്വന്തം പാര്‍ട്ടിയിലെ നേതാക്കന്‍മാരെ ഓര്‍ത്താണെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി.

Next Story