Top

‘ചൂഷണം ചെയ്ത സ്ഥലവും സമയവും വെളിപ്പെടുത്താം’; ഉമ്മന്‍ ചാണ്ടിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് സോളാര്‍ പരാതിക്കാരി

സോളര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് സോളാര്‍ പരാതിക്കാരി.

3 Dec 2020 4:08 AM GMT

‘ചൂഷണം ചെയ്ത സ്ഥലവും സമയവും വെളിപ്പെടുത്താം’; ഉമ്മന്‍ ചാണ്ടിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് സോളാര്‍ പരാതിക്കാരി
X

സോളര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് സോളാര്‍ പരാതിക്കാരി. താന്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണെന്നും സരിത അന്വേഷണ സംഘത്തിന് നല്‍കിയ രഹസ്യ മൊഴിയില്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി ചൂഷണം ചെയ്ത സ്ഥലവും സമയും തല്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും പരാതിക്കാരി വ്യക്തമാക്കി. ഇന്നാണ് സോളാര്‍ ലൈഗീകാരോപണ കേസില്‍ പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുപ്പ് പൂര്‍ത്തിയായത്.

ശരണ്യാ മനോജിന്റെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ നാടകമാണെന്നും പരാതിക്കാരി പറഞ്ഞു. എപി അനില്‍കുമാര്‍, കെസി വേണുഗോപാല്‍, എപി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ പരാതിയിലും താന്‍ ഉറച്ചു നില്‍ക്കുന്നതായും പരാതിക്കാരി അഭിപ്രായപ്പട്ടു.

സോളാര്‍ കേസില്‍ എംഎല്‍എ കെബി ഗണേഷ് കുമാറിന്റെ മുന്‍ വിശ്വസ്തന്‍ ശരണ്യ മനോജിന്റെ ആരോപണം പരാതിക്കാരി നേരത്തെ തള്ളിയിരുന്നു. ശരണ്യമനോജ് കോണ്‍ഗ്രസ് ബി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ എന്നും അക്കാലത്ത് തനിക്ക് സംരക്ഷണം നല്‍കിയതില്‍ പ്രധാനിയായിരുന്നു ശരണ്യ മനോജെന്നും പരാതിക്കാരി പറഞ്ഞിരുന്നു.

യുഡിഎഫിനെതിരെ സംസാരിക്കരുതെന്ന് പറയാന്‍ മാത്രമെ ഗണേഷ് കുമാര്‍ ഇടപെട്ടിട്ടുള്ളുവെന്നും മനസാക്ഷിയുടെ കോടതിയില്‍ എന്താണ് സംഭവിച്ചതെന്ന് ശരണ്യ മനോജ് തന്നെ പറയട്ടെയെന്നും പരാതിക്കാരി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു.

‘ദിനം പ്രതി എന്നെ വന്ന് കണ്ട് യുഡിഎഫിനെതിരെ പറയരുത് എന്ന് പറഞ്ഞിരുന്ന നേതാക്കളിലൊരാളാണ് ശരണ്യ മനോജ്. അന്ന് യുഡിഎഫിന്റേ ഭാഗമായിരുന്നു കേരള കോണ്‍ഗ്രസ് ബി. കേസില്‍ കോടതിയില്‍ രഹസ്യമൊഴി കൊടുത്തുവെന്നറിഞ്ഞപ്പോള്‍ ജയിലില്‍ വന്നുകണ്ട് യുഡിഎഫ് നേതാക്കള്‍ക്കെതിരെ മൊഴി നല്‍കരുതെന്നും അത് ഭരണത്തെ ബാധിക്കുമെന്നും പറഞ്ഞ് നേതാവാണ് ശരണ്യ മനോജ്. എന്റെ അമ്മയെ കൊണ്ടും എന്നെ സ്വാധിനിപ്പിച്ചു. അങ്ങനെ കേസ് അട്ടിമറിക്കാന്‍ കൂടെ നിന്നിരുന്ന വ്യക്തികള്‍ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത് എന്തിനാണെന്ന് എനിക്ക് വ്യക്തമല്ല. അവര്‍ക്ക് എന്തെങ്കിലും രാഷ്ട്രീയ നേട്ടം ഉണ്ടായിരിക്കണം. ഇത്തരം തരംതാണ ആരോപണങ്ങള്‍ക്ക് മറുപടി പോലും അര്‍ഹിക്കുന്നില്ല.’ എന്ന് നേരത്തെ പരാതിക്കാരി പറഞ്ഞിരുന്നു.

സോളാര്‍കേസിലെ ഇര പറഞ്ഞതിലും എഴുതിയതിലുമെല്ലാം കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എക്കും അദ്ദേഹത്തിന്റെ പിഎയ്ക്കും പങ്കുണ്ടെന്നായിരുന്നു ശരണ്യമനോജിന്റെ വെളിപ്പെടുത്തല്‍. ഉമ്മന്‍ ചാണ്ടിക്കെതിരെ വലിയ പ്രചാരണങ്ങള്‍ നടന്നുവെന്നും ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സാര്‍ നിരപരാധിയായിരുന്നെന്ന് അറിയാവുന്ന ഒരാളെന്ന നിലയിലാണ് വെളിപ്പെടുത്തലുകള്‍ നടത്തിയതെന്നുമായിരുന്നു ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍.

Next Story