‘സര്‍ക്കാര്‍ തീരുമാനം ബിജെപിയുമായുള്ള ചങ്ങാത്തത്തില്‍’; ഉമ്മന്‍ ചാണ്ടി; ‘ഇത്രയും നാള്‍ നിങ്ങളുടെ കൈക്ക് ആര് പിടിച്ചു?’
സോളാര്‍ സംരംഭകയുടെ പീഡനപരാതി സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം കേന്ദ്ര ഭരിക്കുന്ന കക്ഷിയുമായുണ്ടാക്കിയ ചങ്ങാത്തത്തിന്റെ ഭാഗമാണ്. അഞ്ച് കൊല്ലം അധികാരത്തില്‍ ഇരുന്നിട്ടും നിയമപരമായ ഒരു നടപടിയും സ്വീകരിക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ അവരുടെ ജാള്യത മറച്ചുവെയ്ക്കാന്‍ വേണ്ടിയാണ് ഈ നീക്കം നടത്തിയത്. ഹൈക്കോടതിക്കെതിരെ എന്തുകൊണ്ട് സര്‍ക്കാര്‍ അപ്പീലുപോയില്ല? ഈ സര്‍ക്കാരിന്റെ കൈയ്ക്ക് ആരു പിടിച്ചു. എന്തുകൊണ്ട് ജാമ്യമില്ലാ വ്യവസ്ഥ വെച്ചുകൊണ്ടുള്ള കേസെടുത്തിട്ട് ഒരു നിയമനടപടിക്കും പോകാതിരുന്നൂ ഞങ്ങള്‍. സര്ക്കാരിന് […]

സോളാര്‍ സംരംഭകയുടെ പീഡനപരാതി സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം കേന്ദ്ര ഭരിക്കുന്ന കക്ഷിയുമായുണ്ടാക്കിയ ചങ്ങാത്തത്തിന്റെ ഭാഗമാണ്. അഞ്ച് കൊല്ലം അധികാരത്തില്‍ ഇരുന്നിട്ടും നിയമപരമായ ഒരു നടപടിയും സ്വീകരിക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ അവരുടെ ജാള്യത മറച്ചുവെയ്ക്കാന്‍ വേണ്ടിയാണ് ഈ നീക്കം നടത്തിയത്. ഹൈക്കോടതിക്കെതിരെ എന്തുകൊണ്ട് സര്‍ക്കാര്‍ അപ്പീലുപോയില്ല? ഈ സര്‍ക്കാരിന്റെ കൈയ്ക്ക് ആരു പിടിച്ചു. എന്തുകൊണ്ട് ജാമ്യമില്ലാ വ്യവസ്ഥ വെച്ചുകൊണ്ടുള്ള കേസെടുത്തിട്ട് ഒരു നിയമനടപടിക്കും പോകാതിരുന്നൂ ഞങ്ങള്‍. സര്‍ക്കാരിന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു. സര്‍ക്കാരിന്റെ കാലാവധി തീരുന്നതുവരെ അങ്ങനെ വെച്ചിട്ട് ഇപ്പോഴാണ് സിബിഐയ്ക്ക് വിടാനുള്ള ഈ തീരുമാനം. പക്ഷെ. ഞങ്ങളോട് വേണ്ട, കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രിയ്ക്ക് മറുപടി പറയേണ്ടി വരും. പരാതിക്കാരി ഇത്രയും നാള്‍ എവിടെയായിരുന്നെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.
ഏത് അന്വേഷണത്തേയും ഞങ്ങള്‍ക്ക് ഭയമില്ല. ഞങ്ങള്‍ക്ക് സിബിഐ പേടിയില്ല. പരാതിക്കാരി പരസ്യസംവാദത്തിന് വിളിച്ചാല്‍ പോകണമെന്ന് നിയമവ്യവസ്ഥയുണ്ടോ?
ഉമ്മന്‍ ചാണ്ടി
ഏത് തന്ത്രം പയറ്റിയാലും കേരളത്തിലെ ജനങ്ങളുടെ കണ്ണില്‍ നിന്ന് യാഥാര്‍ത്ഥ്യം മറയ്ക്കാന്‍ കഴിയില്ല. അഞ്ച് കൊല്ലം അധികാരം കിട്ടിയിട്ട് എന്തുചെയ്തു. പരാതിക്കാരി ഇതുവരെ എവിടെയായിരുന്നു? ഈ കേസ് കെട്ടിച്ചമച്ച കേസാണെന്ന് പറയുമ്പോള്‍ അതില്‍ ഒരാള്‍ മാത്രം (ജോസ് കെ മാണി) കുറ്റക്കാരനാണ് എന്ന് എനിക്ക് പറയാന്‍ പറ്റുമോ? ഞാന്‍ ഒരിക്കലും പറയില്ല. രാഷ്ട്രീയമായി ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അങ്ങനെയൊരു ആക്ഷേപം ഞാന്‍ പറയില്ല. 22-10-2018ല്‍ മൊഴിയെടുത്ത്, കേസെടുത്ത് ജാമ്യമില്ലാ വ്യവസ്ഥകള്‍ വെച്ച് കേസെടുത്ത് മൂന്ന് ഡിജിപിമാര്‍ മാറിമാറി കേസ് അന്വേഷിച്ചു. ഒരു നടപടിയും സ്വീകരിക്കാന്‍ സാധിച്ചില്ല. ഇതൊന്നും പുതിയതല്ല. എല്ലാം പഴയതാണ്. ഒരു പുതിയ അടവ് സര്‍ക്കാര്‍ എടുത്ത് നോക്കിയതാണ്. പക്ഷെ സര്‍ക്കാര്‍ അതിലെല്ലാം പരാജയപ്പെടുമെന്നും മുന്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം
“സോളാര്‍ കേസ് സിബിഐയ്ക്ക് വിടാനുള്ള തീരുമാനം അറിഞ്ഞു. ഏത് അന്വേഷണത്തിനും ഞങ്ങള്‍ തയ്യാറാണ്. അഞ്ച് വര്‍ഷം പ്രതിപക്ഷത്തിരുന്ന സമയത്ത് മൂന്നുവര്‍ഷവും സോളാറിന്റെ സമരമായിരുന്നു. ഏറ്റവും വലിയ സമരം. എന്തെല്ലാം കഥകള്‍ പറഞ്ഞു. ഇവരിപ്പോള്‍ അധികാരത്തില്‍ വന്നിട്ട് അഞ്ച് വര്‍ഷമായി. അവര്‍ അന്ന് പറഞ്ഞ് ഏതെങ്കിലും ആക്ഷേപം ഏതെങ്കിലും ഒരു കഥ ശരിയാണെന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ല. അഞ്ച് കൊല്ലം അധികാരത്തില്‍ ഇരുന്നിട്ടും നിയമപരമായ ഒരു നടപടിയും സ്വീകരിക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ അവരുടെ ജാള്യത മറച്ചുവെയ്ക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ കേന്ദ്രത്തില്‍ ഭരിക്കുന്ന കക്ഷിയുമായി ചങ്ങാത്തം കൂടാനുള്ള തീരുമാനം.
ഞങ്ങള്‍ അന്വേഷണത്തിന് ഒന്നും എതിരല്ല. കമ്മീഷന്റെ റിപ്പോര്‍ട്ട് വന്നപ്പോള്‍ ഇവര്‍, നിങ്ങളൊക്കെ ഓര്‍ക്കുന്നുണ്ടായിരിക്കും അന്ന് വേങ്ങര തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം രാവിലെ അടിയന്തരമായി മന്ത്രിസഭ കൂടി തിരക്കിട്ട് തീരുമാനമെടുത്ത് മാധ്യമങ്ങളെ രാവിലെ ഒമ്പതുമണിക്ക് അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന്. ഒരു നടപടിയുമുണ്ടായില്ല. കോടതിയില്‍ ഹൈക്കോടതിയില്‍ കമ്മീഷന്റെ പരിധി വിട്ട നീക്കങ്ങള്‍ ഞങ്ങള്‍ ചൂണ്ടിക്കാണിച്ചു. ഞങ്ങളുടെ നിലപാട് ശരിയെന്ന് ഹൈക്കോടതി ഉറപ്പിച്ചു. തീരുമാനമെടുത്തു. പറഞ്ഞു. ഒരു കത്തിനെ ആധാരമാക്കിയാണ് ഈ വാദകോലാഹലങ്ങളൊക്കെയുണ്ടായത്. അത് ആ റിപ്പോര്‍ട്ടില്‍ നിന്ന് മാറ്റി. ഞാന്‍ ചോദിക്കട്ടെ ആ വിധിയോട് വിയോജിപ്പുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ അപ്പീലു പോയില്ല. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജിന്റെ വിധിയാണ്. എല്ലാ കേസിലും അപ്പീല്‍ പോകുന്നില്ലേ. സുപ്രീം കോടതി വരെ പോകുന്നില്ലേ. പക്ഷെ, ഹൈക്കോടതി ഞങ്ങളുടെ ഹര്‍ജി അംഗീകരിച്ച് അന്വേഷണ റിപ്പോര്‍ട്ടറിലെ കത്തിന്റെ ഭാഗം മാറ്റാനുള്ള വിധി വന്നിട്ട് അപ്പീലു പോകാന്‍ പോലും കൊടുക്കാതെ അത് അംഗീകരിച്ചു. എന്തുകൊണ്ട് അപ്പീല്‍ കൊടുത്തില്ല. ആ വിധി തെറ്റാണെന്ന് ധരിച്ചിരുന്നെങ്കില്‍ അപ്പീല്‍ പോകണ്ടേ. ഒരു നടപടിയുമെടുത്തില്ല എന്നിട്ട് പരാതിക്കാരിയുടെ ഒരു മൊഴിയെടുത്ത് കേസെടുത്തു. 22-10-2018ല്‍ ജാമ്യമില്ലാ വകുപ്പിട്ടാണ് കേസെടുത്തത്. ഞങ്ങളാരും നിയമപരമായ നടപടിക്ക് പോയില്ല. ആ എഫ്‌ഐആര്‍ റദ്ദാക്കണം, ഞങ്ങള്‍ക്ക് മുന്‍കൂര്‍ ജാമ്യം കിട്ടണം ഇങ്ങനെയൊന്നും പറഞ്ഞില്ല. ചെയ്യാത്ത കുറ്റത്തിന് എന്തിന് ഞങ്ങള്‍ കോടതിയില്‍ പോകണം? രണ്ട് കൊല്ലത്തില്‍ ഏറെക്കാലം ഞങ്ങളാരും തടഞ്ഞിട്ടല്ല.
എനിക്ക് ചോദിക്കാനുള്ളത് ഈ സര്‍ക്കാരിന്റെ കൈയ്ക്ക് ആരു പിടിച്ചു. എന്തുകൊണ്ട് ജാമ്യമില്ലാ വ്യവസ്ഥ വെച്ചുകൊണ്ടുള്ള കേസെടുത്തിട്ട് ഒരു നിയമനടപടിക്കും പോകാതിരുന്നൂ ഞങ്ങള്‍. സര്‍ക്കാരിന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു. സര്‍ക്കാരിന്റെ കാലാവധി തീരുന്നതുവരെ അങ്ങനെ വെച്ചിട്ട് ഇപ്പോഴാണ് സിബിഐയ്ക്ക് വിടാനുള്ള ഈ തീരുമാനം. പക്ഷെ. ഞങ്ങളോട് വേണ്ട, കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രിയ്ക്ക് മറുപടി പറയേണ്ടി വരും. കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ കമ്മീഷന്റെ പ്രധാനപ്പെട്ട കണ്ടെത്തല്‍ തള്ളിക്കളഞ്ഞപ്പോള്‍ അതിനെതിരെ അപ്പീല്‍ പോകാതിരുന്നതെന്ത്? ജാമ്യമില്ലാ വ്യവസ്ഥ വെച്ച് കേസെടുത്തിട്ട് ആ കേസില്‍ ഒരു സ്‌റ്റേയുമില്ല, നിയമനടപടിയുമില്ല എന്നറിഞ്ഞിട്ടും എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല. ഈ രണ്ട് ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും. ജനങ്ങളോട് പറയേണ്ടി വരും. ഈ സര്‍ക്കാര്‍ ജനാധിപത്യമൂല്യങ്ങളെ ചവിട്ടിമെതിക്കുന്നു. ആക്ഷേപങ്ങള്‍ പറയും അതില്‍ നിന്ന് എന്തെങ്കിലുമൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറും. അതുകൊണ്ട് ഈ കാര്യത്തില്‍ ഒളിച്ചുകളി നിര്‍ത്തി തുറന്ന മനസോടെ മുന്നോട്ടു വരണം. നിയമപരമായ ഒരു നടപടികള്‍ക്കും ഞങ്ങള്‍ എതിരല്ല. പക്ഷെ, ജനങ്ങള്‍ എല്ലാം കാണുകയും അറിയുകയും ചെയ്യുന്നുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കുറ്റം ചെയ്ത ഈ കേസിലെ പ്രതികള്‍ നിയമത്തിന്റെ മുന്‍പിലായിരുന്നു. ഇന്ന് അവരൊക്കെ സ്വസ്ഥമായി വിഹരിക്കുകയാണ്. ജോലിയില്ലാത്ത ചെറുപ്പക്കാരെ കബളിപ്പിക്കുന്നു. ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നു. സര്‍ക്കാര്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്നു. ഈ നടപടി സര്‍ക്കാരിന് തന്നെ തിരിച്ചടിയാകും എന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്.
കേരളത്തിലെ ജനങ്ങള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുകയല്ലേ. അവരെ കബളിപ്പിക്കാന്‍ സാധിക്കുമോ? അഞ്ച് കൊല്ലം കിട്ടിയിട്ട് ഒന്നും ചെയ്യാത്തവര്‍ അവരുടെ അധികാരത്തിന്റെ നാളുകള്‍ തീരാന്‍ പോകുമ്പോള്‍ തങ്ങളുടെ ഉത്തരവാദിത്തമൊഴിയുമ്പോള്‍ മറ്റ് ചിലരെ ഏല്‍പിച്ച് കൈ കഴുകാന്‍ നടത്തിയ ശ്രമങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ എങ്ങനെ വിലയിരുത്തും. ഇത് സര്‍ക്കാരിന് തന്നെ വിനയായി തീരുമെന്നതില്‍ യാതൊരു സംശയവുമില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഒരിക്കലും സാധിക്കില്ല. ഇത് കേരളമാണ്.
ഈ കേസും ആരോപണവുമെല്ലാം നേരത്തേയുണ്ടല്ലോ. പുതിയതാണെന്ന് ഞാന്‍ പറയില്ല. പക്ഷെ അവരുടെ അടവുകള്‍ പരാജയപ്പെട്ടു. കമ്മീഷന്റെ പേരുപറഞ്ഞ് നടപടിയ്ക്ക് ശ്രമിച്ചപ്പോള്‍ സുപ്രീം കോടതി തടയിട്ടു. പിന്നെ പരാതിക്കാരിയുടെ മൊഴിയെടുത്ത് അതിന്റെ പേരില്‍ മുന്നോട്ടുപോയി. നിങ്ങള്‍ക്കറിയണോ? മൂന്ന് ഡിജിപിമാരാണ് ഈ കേസ് അന്വേഷിച്ചത്. 22-10-2018ല്‍ മൊഴിയെടുത്ത്, കേസെടുത്ത് ജാമ്യമില്ലാ വ്യവസ്ഥകള്‍ വെച്ച് കേസെടുത്ത് മൂന്ന് ഡിജിപിമാര്‍ മാറിമാറി കേസ് അന്വേഷിച്ചു. ഒരു നടപടിയും സ്വീകരിക്കാന്‍ സാധിച്ചില്ല. ഇതൊന്നും പുതിയതല്ല. എല്ലാം പഴയതാണ്. ഒരു പുതിയ അടവ് സര്‍ക്കാര്‍ എടുത്ത് നോക്കിയതാണ്. പക്ഷെ സര്‍ക്കാര്‍ അതിലെല്ലാം പരാജയപ്പെടും.
ഏത് തന്ത്രം പയറ്റിയാലും കേരളത്തിലെ ജനങ്ങളുടെ കണ്ണില്‍ നിന്ന് യാഥാര്‍ത്ഥ്യം മറയ്ക്കാന്‍ കഴിയില്ല. അഞ്ച് കൊല്ലം അധികാരം കിട്ടിയിട്ട് എന്തുചെയ്തു. പരാതിക്കാരി ഇതുവരെ എവിടെയായിരുന്നു? ഈ കേസ് കെട്ടിച്ചമച്ച കേസാണെന്ന് പറയുമ്പോള്‍ അതില്‍ ഒരാള്‍ മാത്രം (ജോസ് കെ മാണി) കുറ്റക്കാരനാണ് എന്ന് എനിക്ക് പറയാന്‍ പറ്റുമോ? ഞാന്‍ ഒരിക്കലും പറയില്ല. രാഷ്ട്രീയമായി ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അങ്ങനെയൊരു ആക്ഷേപം ഞാന്‍ പറയില്ല.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച്ചയേക്കുറിച്ച് എല്ലാവര്‍ക്കും അറിയാമല്ലോ. എന്റെ നാവില്‍ നിന്ന് ആ പേര് വരുന്നില്ലെന്നേയുള്ളൂ. അത് വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ മാന്യത കൊണ്ടാണ് അത് പറയാന്‍ മടിക്കുന്നത്.
ഏത് അന്വേഷണത്തേയും ഞങ്ങള്‍ക്ക് ഭയമില്ല. ഞങ്ങള്‍ക്ക് സിബിഐ പേടിയില്ല. പരസ്യസംവാദത്തിന് വിളിച്ചാല്‍ പോകണമെന്ന് നിയമവ്യവസ്ഥയുണ്ടോ?”