
മുന്‍മന്ത്രി എപി അനില്‍കുമാരിനെതിരായ ലൈംഗികപീഢന പരാതിയിലുറച്ച് സോളാര്‍ വിവാദത്തിലുള്‍പ്പെട്ട സ്ത്രീ. പരാതിയെത്തുടര്‍ന്നുള്ള കേസില്‍ ഇവര്‍ കൊല്ലം അഡീഷണല്‍ കമ്മീഷണര്‍ ജോസി ചെറിയാന്‍ മുന്‍പാകെ മൊഴി നല്‍കി. 2019ല്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇവര്‍ മൊഴി നല്‍കാതെ കാലതാമസമുണ്ടാകുകയായിരുന്നു.
മന്ത്രിയ്‌ക്കെതിരായ മുന്‍പ് പറഞ്ഞിരുന്ന ആരോപണങ്ങള്‍ സോളാര്‍ കേസ് പ്രതി ആവര്‍ത്തിച്ചയായും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി മൊഴി നല്‍കിയതായുമാണ് വിവരം. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് കൂടുതല്‍ അന്വേഷണം നടത്തണമെന്ന് അഡീഷണല്‍ കമ്മീഷണര്‍ അറിയിച്ചു.
അനില്‍കുമാര്‍ മന്ത്രിയായിരിക്കെ വിവാദത്തിലുള്‍പ്പെട്ട സ്ത്രീയെ വിവധ സ്ഥലങ്ങളില്‍കൊണ്ടുപോയി പീഢിപ്പിച്ചതായി സോളാര്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
- TAGS:
- AP Anilkumar
- Rape
- Solar Scam
Next Story