Top

സോളാര്‍ പീഡനക്കേസില്‍ മൊഴിയെടുപ്പ് പൂര്‍ത്തിയായി; അനില്‍കുമാറിനും ജോസ് കെ മാണിക്കുമെതിരെയുള്ള പരാതികളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് സോളാര്‍ സംരംഭക

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ അന്വേഷണം സജീവമായിരിക്കെയാണ് സോളാര്‍ കേസിലെ മൊഴിയെടുപ്പ് പൊലീസ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. 2017ല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സോളാര്‍ സംരംഭക നല്‍കിയ പരാതിയിലാണ് നടപടി. ഉമ്മന്‍ ചാണ്ടി, കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈടന്‍, എപി അനില്‍കുമാര്‍ എന്നീ കോണ്‍ഗ്രസ് നേതാക്കളും ഇപ്പോഴത്തെ ബിജെപി ദേശീയാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയും തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. എപി അനില്‍കുമാറിനെതിരായ പരാതിയിലാണ് മൊഴിയെടുപ്പ് പൂര്‍ത്തിയായത്. […]

31 Oct 2020 10:53 PM GMT

സോളാര്‍ പീഡനക്കേസില്‍ മൊഴിയെടുപ്പ് പൂര്‍ത്തിയായി; അനില്‍കുമാറിനും ജോസ് കെ മാണിക്കുമെതിരെയുള്ള പരാതികളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് സോളാര്‍ സംരംഭക
X

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ അന്വേഷണം സജീവമായിരിക്കെയാണ് സോളാര്‍ കേസിലെ മൊഴിയെടുപ്പ് പൊലീസ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

2017ല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സോളാര്‍ സംരംഭക നല്‍കിയ പരാതിയിലാണ് നടപടി. ഉമ്മന്‍ ചാണ്ടി, കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈടന്‍, എപി അനില്‍കുമാര്‍ എന്നീ കോണ്‍ഗ്രസ് നേതാക്കളും ഇപ്പോഴത്തെ ബിജെപി ദേശീയാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയും തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. എപി അനില്‍കുമാറിനെതിരായ പരാതിയിലാണ് മൊഴിയെടുപ്പ് പൂര്‍ത്തിയായത്. ഈ പരാതിയില്‍ മാത്രമായിരുന്നു മൊഴിയെടുപ്പ് ബാക്കിയുണ്ടായിരുന്നത്.

മന്ത്രിയ്‌ക്കെതിരായ മുന്‍പ് പറഞ്ഞിരുന്ന ആരോപണങ്ങള്‍ പരാതിക്കാരി ആവര്‍ത്തിച്ചയായും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി മൊഴി നല്‍കിയതായുമാണ് വിവരം. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് കൂടുതല്‍ അന്വേഷണം നടത്തണമെന്ന് അഡീഷണല്‍ കമ്മീഷണര്‍ അറിയിച്ചു.

അനില്‍കുമാര്‍ മന്ത്രിയായിരിക്കെ വിവാദത്തിലുള്‍പ്പെട്ട സ്ത്രീയെ വിവധ സ്ഥലങ്ങളില്‍കൊണ്ടുപോയി പീഢിപ്പിച്ചതായി സോളാര്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

കൊല്ലം അഡീഷണല്‍ കമ്മീഷണര്‍ ജോസി ചെറിയാന്‍ മുന്‍പാകെയാണ് സോളാര്‍ സംരംഭക മൊഴി നല്‍കിയത്. 2019ല്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇവര്‍ മൊഴി നല്‍കാതെ കാലതാമസമുണ്ടാകുകയായിരുന്നു.

കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിക്കെതിരായ പരാതിയിലും ഉറച്ചുനില്‍ക്കുന്നതായി പരാതിക്കാരി പറഞ്ഞു. ജോസ് കെ മാണിക്കെതി രെ സര്‍ക്കാര്‍ കേസെടുക്കാത്തതിന്റെ കാര്യം തനിക്കറിയില്ലെന്ന് അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

Next Story