Top

ലോക്ക്ഡൗണില്‍ ജോലി പോയി; മൊബൈല്‍ അപ്ലിക്കേഷന്‍ വഴി മയക്കുമരുന്ന് വ്യാപാരം; സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍

മുംബൈ: മൊബൈല്‍ അപ്ലിക്കേഷന്‍ വഴി മയക്കുമരുന്ന് വ്യാപാരം നടത്തിയ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആന്റി നാര്‍ക്കോട്ടിക്‌സ്സെല്ലിന്റെ പിടിയില്‍. മുംബൈയില്‍ വെച്ചാണ് യാഷ് കലാനിയെന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ജോലി നഷ്ടപ്പെട്ടതോടെയാണ് യുവാവ് മൊബൈല്‍ അപ്ലിക്കേഷനിലൂടെ മയക്കുമരുന്ന വ്യാപാരം ആരംഭിച്ചത്.തന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച് അമേരിക്കയില്‍ നിന്നും മയക്കുമരുന്ന് ഇറക്കുമതി ചെയ്യുകയും കൊറിയര്‍ വഴി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് കൊറിയറിലൂടെ എത്തിച്ചു നല്‍കുകയുമായിരുന്നു. വ്യാഴാഴ്ച്ച ബാന്ദ്രയിലെ ദേശീയ ലൈബ്രറിക്ക് സമീപത്ത് നിന്നും […]

7 Nov 2020 12:47 AM GMT

ലോക്ക്ഡൗണില്‍ ജോലി പോയി; മൊബൈല്‍ അപ്ലിക്കേഷന്‍ വഴി മയക്കുമരുന്ന് വ്യാപാരം; സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍
X

മുംബൈ: മൊബൈല്‍ അപ്ലിക്കേഷന്‍ വഴി മയക്കുമരുന്ന് വ്യാപാരം നടത്തിയ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആന്റി നാര്‍ക്കോട്ടിക്‌സ്സെല്ലിന്റെ പിടിയില്‍. മുംബൈയില്‍ വെച്ചാണ് യാഷ് കലാനിയെന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ജോലി നഷ്ടപ്പെട്ടതോടെയാണ് യുവാവ് മൊബൈല്‍ അപ്ലിക്കേഷനിലൂടെ മയക്കുമരുന്ന വ്യാപാരം ആരംഭിച്ചത്.
തന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച് അമേരിക്കയില്‍ നിന്നും മയക്കുമരുന്ന് ഇറക്കുമതി ചെയ്യുകയും കൊറിയര്‍ വഴി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് കൊറിയറിലൂടെ എത്തിച്ചു നല്‍കുകയുമായിരുന്നു.

വ്യാഴാഴ്ച്ച ബാന്ദ്രയിലെ ദേശീയ ലൈബ്രറിക്ക് സമീപത്ത് നിന്നും രണ്ട് പേരെ ആന്റി നാര്‍ക്കോട്ടിക് സെല്‍ പിടികൂടിയതോടെയാണ് മയക്കുമരുന്ന് ശൃംഖലയുടെ ചുരുളഴിയുന്നത്. ഇവരുടെ പക്കലുണ്ടായിരുന്ന ബാഗില്‍ നിന്നും രണ്ട് കിലോഗ്രാം മരിജ്വാനയാണ് ആന്റി നാര്‍ക്കോട്ടിക് സെല്‍ പിടിച്ചെടുത്തത്. ഇന്ത്യയില്‍ ഒരുഗ്രാമിനി 1800 മുതല്‍ 3000 വരെ വിലയിലാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്.

ജോലി നഷ്ടപ്പെട്ടതോടെ യാഷ് പണം സമ്പാദിക്കുന്നതിനായി മയക്കുമരുന്ന വ്യാപാരം നടത്തുകയായിരുന്നു. മുംബൈ, പൂനെ, ബെംഗ്‌ളൂരു, ചെന്നൈ, ദില്ലി അടക്കമുള്ള നിരവധി നഗരങ്ങളിലേക്ക് യാഷ് കൊറിയര്‍ വഴി മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ ഡ്രഗ് സപ്ലൈയര്‍മാരോടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കസ്റ്റമേര്‍സിനോടും മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയാണ് കമ്മ്യൂണിക്കേഷന്‍ നടത്തുന്നത്.

Next Story