Top

വാട്‌സ്ആപ്പും ഫേസ്ബുക്കും ഇന്‍സ്റ്റയും പണി മുടക്കി; ഉപഭോക്താക്കള്‍ ഓടിയെത്തിയത് ട്വിറ്ററില്‍; ട്രോളുകള്‍

ഇതിനൊപ്പം നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു

4 Oct 2021 4:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാട്‌സ്ആപ്പും ഫേസ്ബുക്കും ഇന്‍സ്റ്റയും പണി മുടക്കി; ഉപഭോക്താക്കള്‍ ഓടിയെത്തിയത് ട്വിറ്ററില്‍; ട്രോളുകള്‍
X

ജനപ്രിയ സോഷ്യല്‍മീഡിയ പ്ലാറ്റുഫോമുകളായ വാട്‌സ്ആപ്പും ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പ്രവര്‍ത്തനരഹിതമായപ്പോള്‍ ഉപഭോക്താക്കള്‍ കൂട്ടത്തോടെ ട്വിറ്ററില്‍. #facebookdown #whatsappdown #instagramdown ഹാഷ് ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍സിംഗ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ്. ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും എന്തു പറ്റിയെന്ന് അറിയാനാണ് തങ്ങള്‍ ട്വിറ്ററില്‍ എത്തിയതെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. ഇതിനൊപ്പം നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു.










രാത്രി ഒന്‍പത് മണിക്ക് ശേഷമാണ് വിവിധ രാജ്യങ്ങളില്‍ വാട്‌സ്ആപ്പും ഫേസ്ബുക്കും ഇന്‍സ്റ്റയും പ്രവര്‍ത്തനരഹിതമായത്. ഫേസ്ബുക്ക് തുറക്കുമ്പോള്‍ 'Sorry, something went wrong. We're working on it and we'll get it fixed as soon as we can.' എന്ന സന്ദേശമാണ് പ്രത്യക്ഷപ്പെടുന്നത്.


Next Story