'എന്നിട്ടും ഒരു മെനയാവുന്നില്ലല്ലോ സംഘീ'; ഫേക്കിന്റെ സുവര്‍ണ്ണാവസരം പൊളിച്ച് വി ടി ബല്‍റാം
ഫെയ്ക്കുകളെ തിരിച്ചറിയാനുള്ള മിനിമം സാക്ഷരതയൊക്കെ കേരളം എന്നേ കൈവരിച്ചിട്ടുണ്ട്
17 Oct 2021 9:49 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ദുരന്തമുഖത്തും സാമൂദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ച വ്യാജനെ പരിഹസിച്ച് വി ടി ബല്‍റാം. കോട്ടയം ജില്ലയിലുണ്ടായ ദുരന്തങ്ങളെ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയില്‍ മാത്രം വെള്ളപ്പൊക്കമുണ്ടാകുന്നു എന്ന പരാമര്‍ശത്തോടെ വര്‍ഗീയ വത്കരിക്കാനായിരുന്നു വ്യാജന്റെ ശ്രമം.
'ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍ മാത്രം എങ്ങനെ വെള്ളപ്പൊക്കം ഉണ്ടായി. ദൈവം നല്കിയ ശിക്ഷയാണോ ഇത്. മുസ്ലിംമുകളെ രക്ഷിക്കണമേ അള്ളാ. ന്റെ പടച്ചോനെ മുസ്ലിമുകളെ കാത്തോളീന്‍'- എന്നായിരുന്നു. മാധ്യമ വാര്ത്തകയ്ക്ക് താഴെയുള്ള വ്യാജന്റെ യൂട്യൂബ് കമന്റ്.
എന്നാല്‍ പച്ചക്കൊടിയും പ്രാദേശിക ഭാഷാ പ്രയോഗങ്ങളുമെല്ലാം ഒപ്പിച്ച് മുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നീക്കം വിചാരിച്ചതുപോലെ 'മെനയാകുന്നില്ല' എന്ന് കമന്റിനെ പൊളിച്ചടുക്കി വി ടി ബല്‍റാമിന്റെ പരിഹാസം.
'പച്ചക്കൊടി പ്രൊഫൈല്‍ പിക്ചര്‍,
'മുഹമ്മദ് അല്‍ റസൂല്‍' എന്ന് പേര്,
'കാത്തോളീന്‍' പോലുള്ള ഭാഷാ പ്രയോഗങ്ങള്‍!
എന്നിട്ടും ഒരു മെനയാവുന്നില്ലല്ലോ സംഘീ'
ഒരു നാട് മുഴുവന്‍ ദുരന്തത്തെ അഭിമുഖീകരിക്കുമ്പോഴും അത് ഇങ്ങനെ വിദ്വേഷ പ്രചരണത്തിനുള്ള 'സുവര്‍ണ്ണാവസര'മാക്കണമെങ്കില്‍ അതാരായായിരിക്കുമെന്നതില്‍ ഇവിടെയാര്‍ക്കും സംശയമില്ല. ഇതുപോലത്തെ ഫെയ്ക്കുകളെ തിരിച്ചറിയാനുള്ള മിനിമം സാക്ഷരതയൊക്കെ കേരളം എന്നേ കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.