Top

പതിവുപോലെ ചിത്രം മാത്രം; വിനായകന്റെ പോസ്റ്റിൽ കമന്റ് ബഹ​ളം

ചുരുളിക്ക് ഇത്തരത്തിലൊരു പ്രത്യക്ഷ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ആദ്യ താരം കൂടിയാവും വിനായകൻ

21 Nov 2021 9:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പതിവുപോലെ ചിത്രം മാത്രം; വിനായകന്റെ പോസ്റ്റിൽ കമന്റ് ബഹ​ളം
X

സാമൂഹിക രാഷ്ട്രീയ സിനിമാ വിഷയങ്ങളിൽ വ്യത്യസ്ഥമായ രീതിയിൽ അഭിപ്രായം രേഖപ്പെടുത്തുന്ന വ്യക്തിയാണ് നടൻ വിനായകൻ. ചിത്രങ്ങളും അവ്യക്തമായ വാക്കുകളും മാത്രമായിരിക്കും വിനായകൻ ഫേസ്ബുക്കിൽ കുറിക്കുക. ഇതിനൊക്കെ ആരാധകരും വിമർശകരുമൊക്കെയാണ് അർത്ഥതലങ്ങൾ നൽകുന്നത്. ഇന്നലെ ലിജോ ജോസ് പെല്ലിശേരി ചിത്രം ചുരുളിക്കെതിരായ ഉയർന്ന വിമർശനങ്ങൾക്കെതിരെ വിനായകൻ തെറി വാക്കുകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്ന പ്രതികരിച്ചത്.

പൊതുവെ ഒരു താരങ്ങളും ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രതികരണങ്ങൾ സമൂഹ മാധ്യമങ്ങൾ നടത്താറില്ല. ചുരുളിക്ക് ഇത്തരത്തിലൊരു പ്രത്യക്ഷ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ആദ്യ താരം കൂടിയാവും വിനായകൻ. ചുരുളിയുമായി ബന്ധപ്പെട്ട് ഇന്നലെ ഒരു മാധ്യമത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത ​ദീപാ രാ​ഹുൽ ഈശ്വറിന്റെ ചിത്രവും കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്തിരുന്നു. ദീപയുടെ ഫോട്ടോയ്ക്ക് അടിക്കുറിപ്പ് ഇല്ലാത്തത് കൊണ്ടു തന്നെ എന്താണ് താരം ഉദ്ദേശിച്ചതെന്ന് ഊഹിക്കുകയാണ് ആരാധകർ ചെയ്യുന്നത്.

താരത്തെ കമന്റ് ബോക്സിൽ വംശീയമായി അധിക്ഷേപിക്കുന്നവരും കുറവല്ല. വിനായകന്റെ നിറത്തെക്കുറിച്ച് വംശീയമായി അധിക്ഷേപിക്കുന്ന കമന്റുകളാണ് കൂടുതലും.


Next Story