Top

'രതീഷ് ബംഗളൂരുവിലേക്ക് പോയ തക്കം നോക്കി ഫിറോസ് ദുബായിലേക്ക് പറന്നു'; സര്‍പ്രൈസ് ഉണ്ട്

14 Nov 2021 3:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രതീഷ് ബംഗളൂരുവിലേക്ക് പോയ തക്കം നോക്കി ഫിറോസ് ദുബായിലേക്ക് പറന്നു; സര്‍പ്രൈസ് ഉണ്ട്
X

ഫുഡ് വ്‌ളോഗര്‍ ഫിറോസ് ചുട്ടിപ്പാറ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മയിലിനെ പാചകം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദമെങ്കിലും ഫിറോസിന്റെ വലംകൈയായ രതീഷിന് വേണ്ടിയും ചിലര്‍ രംഗത്തുവന്നിട്ടുണ്ട്. സംഭവം രസകരമാണ്. വില്ലേജ് ഫുഡ് ചാനലിന്റെ 'മസില്‍' മാനും 'ടെസ്റ്ററും' ഫിറോസിന്റെ സഹായിയുമെല്ലാമാണ് രതീഷ്. 'എങ്ങനെയുണ്ട് രതീഷേ' എന്നൊരു അഭിപ്രായം ചോദിക്കാതെ ഫിറോസ് വീഡിയോ അവസാനിപ്പിക്കാറില്ല.

എന്നാല്‍ മയില്‍ പാചക പരീക്ഷണത്തിനായി ഫിറോസ് ദുബായിലേക്ക് പറന്നത് രതീഷ് ഇല്ലാതെയാണ്. രതീഷില്ലെന്നും ക്യാമറാ മാന്‍ പയ്യനും താനും മാത്രമാണ് ഇ്ത്തവണ ദുബായിലേക്ക് പറക്കുന്നതെന്ന് ആദ്യ വീഡിയോയില്‍ ഫിറോസ് പറയുന്നുണ്ട്. അത്യാവശ്യ പേപ്പറുകള്‍ ശരിയാക്കുന്നതിനായി രതീഷ് ബംഗളൂരുവിലേക്ക് പോയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ മയില്‍ ചര്‍ച്ച വ്യാപകമായതോടെ രതീഷിന്റെ പേര് ചേര്‍ത്ത് ചില ട്രോളന്മാര്‍ തമാശയുമായി എത്തുകയാണ്. വര്‍ഗീയത കലര്‍ത്തി ചില കമന്റുകളുണ്ടെങ്കിലും ഇതൊക്കെ മറികടക്കുന്നതാണ് ട്രോളന്മാരുടെ തമാശകള്‍. അതേസമയം രതീഷിന് സര്‍പ്രൈസ് ഉണ്ടെന്ന ഫിറോസ് ആദ്യ വീഡിയോയില്‍ പറയാതെ പറയു്ന്നുണ്ട്്. രതീഷിനും മുഴുവന്‍ ടീമിനൊപ്പമാവും അടുത്ത മിഡില്‍ ഈസ്റ്റ് യാത്രയെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

യൂടൂബില്‍ 5.61 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ള സെലിബ്രറ്റിയാണ് ഫിറോസ്. മയില്‍ പാചകവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദം വലിയ മാധ്യമ ശ്രദ്ധയും നേടിയിട്ടുണ്ട്. എന്തായാലും മയിലിന് ഗ്രില്ലാണോ കറിയാണോ വെക്കുന്നതെന്ന്് അറിയാനാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്ന രസകരമായ സംഭാഷണം.

Next Story