Top

'മാസ്റ്റർ' സെൽഫി ഇനി പഴങ്കഥ; 2021ലെ ട്വിറ്റർ സ്റ്റാറായി 'ബീസ്റ്റ്' ഫസ്റ്റ് ലുക്ക്

കഴിഞ്ഞ വർഷവും വിജയ് പങ്കുവെച്ച ട്വീറ്റ് തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത് എത്തിയത്.

9 Dec 2021 11:31 AM GMT
ഫിൽമി റിപ്പോർട്ടർ

മാസ്റ്റർ സെൽഫി ഇനി പഴങ്കഥ; 2021ലെ ട്വിറ്റർ സ്റ്റാറായി ബീസ്റ്റ് ഫസ്റ്റ് ലുക്ക്
X

2021ൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും അധികംപേർ റീട്വീറ്റ് ചെയ്ത ട്വീറ്റ് ഏതെന്ന് ട്വിറ്റർ വെളിപ്പെടുത്തി. വിജയ് പങ്കുവെച്ച ട്വീറ്റാണ് ഈ വർഷം ഏറ്റവും അധികം ആളുകൾ റീട്വീറ്റ് ചെയ്തത്. വിജയ് ചിത്രം ബീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് താരം ഷെയർ ചെയ്തത്.

പോസ്റ്റ് 3.42 ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിക്കുകയും പതിനായിരത്തിലധികം തവണ റീട്വീറ്റ് ചെയ്യപ്പെടുകയും ചെയ്തു. ജൂണിലായിരുന്നു നടൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ ട്വിസ്റ്ററിലൂടെ പങ്കുവെച്ചത്.

കഴിഞ്ഞ വർഷവും വിജയ് പങ്കുവെച്ച ട്വീറ്റ് തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത് എത്തിയത്. മാസ്റ്റർ സെറ്റിൽ വെച്ച് ആരാധകർക്കൊപ്പമുള്ള സെൽഫി ആയിരുന്നു ഇത്. രണ്ട് ലക്ഷത്തിനടുത്ത് റീ ട്വീറ്റുകളും നാല് ലക്ഷത്തിനടുത്ത് ലൈക്കുകളുമാണ് ഈ സെല്‍ഫിക്ക് അന്ന് ഉണ്ടായിരുന്നത്.

അതേസമയം ബീസ്റ്റ് അണിയറയിൽ ഒരുങ്ങുകയാണ്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രം സൺ പിക്ചേഴ്സാണ് നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ എത്തുന്നുണ്ട്. സംവിധായകൻ ശെൽവരാഘവനും ബീസ്റ്റെന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തിൽ ഉള്ളത്.

Next Story