Top

'എന്തോ എവിടെയോ ഒരു പന്തികേട്'; സുകുമാര കുറുപ്പ് താന്‍ അല്ലെന്ന് വി ശിവന്‍കുട്ടി

16 Nov 2021 3:28 PM GMT
ഫിൽമി റിപ്പോർട്ടർ

എന്തോ എവിടെയോ ഒരു പന്തികേട്; സുകുമാര കുറുപ്പ് താന്‍ അല്ലെന്ന് വി ശിവന്‍കുട്ടി
X

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് വിജയകരമായി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കുറുപ്പുമായി ബന്ധപ്പെട്ട പല വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വൈറലവാറുണ്ട്. ഇപ്പോള്‍ യഥാര്‍ഥ സുകുമാര കുറുപ്പിന്റെയും വിദ്യാഭ്യാസ മന്ത്രി ശിവന്‍ കുട്ടിയുടെയും ഫോട്ടോ ചേര്‍ത്ത് ഒരു മുഖഛായയില്ലെയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മന്ത്രി.

രണ്ടു പേരുടെയും ഫോട്ടോയുള്ള 'എവിടെയോ എന്തോ തകരാറുപോലെ' എന്ന് ട്രോള്‍ പോസ്റ്റ് പങ്കുവച്ചാണ് മന്ത്രിയുടെ പ്രതികരണം. ' ഞാനല്ല സുകുമാരക്കുറുപ്പ് കേട്ടോ. കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്. ഇങ്ങനെയല്ല രാ്ഷ്ട്രീയം പറയേണ്ടതെ'ന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയൊരുങ്ങിയ ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. റിലീസ് ചെയ്ത് ഏതാനും ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രം 50 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ്. ആദ്യ ദിവസം 6 കോടി രൂപയിലധികമാണ് ചിത്രം കളക്ട് ചെയ്തത്.


Next Story