Top

'ഒന്ന് ചിരിക്ക് ചേച്ചീ..'; സബ്യസാച്ചി മോഡലുകളെ ട്രോളി നെറ്റിസണ്‍സ്

പരസ്യത്തിലെ മോഡലുകളുടെ മുഖത്തുള്ള ഗൗരവമാണ് ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായത്

30 Nov 2021 6:20 AM GMT
ഫിൽമി റിപ്പോർട്ടർ

ഒന്ന് ചിരിക്ക് ചേച്ചീ..; സബ്യസാച്ചി മോഡലുകളെ ട്രോളി നെറ്റിസണ്‍സ്
X

ഫാഷന്‍ ഡിസൈനര്‍ ബ്രാന്‍ഡ് സബ്യസാച്ചി പരസ്യത്തെ ട്രോളി നെറ്റിസന്‍സ്. പുതിയ പരസ്യത്തിലെ മോഡലുകളുടെ മുഖത്തുള്ള ഗൗരവമാണ് ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായത്. നേരത്തെ മംഗല്യസൂത്രയുടെ പരസ്യവുമായി ബന്ധപ്പെട്ട് ബ്രാന്‍ഡിന് എതിരെയും ഡിസൈനര്‍ സബ്യസാച്ചി മുഖര്‍ജിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പരസ്യം സംസ്‌കാര ശൂന്യമാണെന്നും നഗ്നത പ്രദര്‍ശനം ആണെന്നുമായിരുന്നു ഒരു വിഭാഗം ആളുകള്‍ ഉന്നയിച്ചിരുന്നതിന്. അതിന് പിന്നാലെയാണ് പുതിയ വിമര്‍ശനം.

ചിത്രം പങ്കുവച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. 'വേദന കടിച്ചമര്‍ത്തിയാണോ പരസ്യത്തില്‍ അഭിനയിച്ചത്'. 'ചിരിയോടെ ബിന്ദി (പൊട്ട്)തൊട്ട് കൂടുതല്‍ ഭംഗി ആയേനേ', 'എന്തിനാണ് ഇത്ര വിഷാദം'. തുടങ്ങിയ ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത്. മോഡലുകല്‍ ചിരിക്കുന്ന എഡിറ്റ് ചെയ്ത ചിത്രവും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം പരസ്യത്തെയും സബ്യാസാചിയെയും പിന്തുണച്ചും പ്രതികരങ്ങളുണ്ട്. സാധാരണ ഇന്ത്യന്‍ സ്ത്രീകളെ പ്രതിനിധീകരിക്കുന്ന മോഡലുകളെ അംഗീകരിക്കാന്‍ ഒരു വിഭാഗത്തിന് വലിയ പ്രയാസമാണൊണ് അവരുടെ വാദം. മേക്കപ്പ് ഇല്ലാതെ സ്ത്രീകളുടെ ആത്മവിശ്വാസം പ്രോത്സാഹിപ്പിക്കുന്നതാണ് പരസ്യമെന്നും അടക്കമുള്ള അഭിപ്രായങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നു വരുന്നുണ്ട്.


Next Story