Top

'മുസ്ലിം സംവരണത്തിനെതിരായ ഹർജി വാദിച്ച്, സ്വന്തം കക്ഷിക്ക് പിഴ വാങ്ങിച്ചുകൊടുത്ത ചരിത്രം'; അഡ്വ കൃഷ്ണരാജിന്റെ 'നേട്ടങ്ങൾ', ട്രോൾ

11 Jun 2022 11:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുസ്ലിം സംവരണത്തിനെതിരായ ഹർജി വാദിച്ച്, സ്വന്തം കക്ഷിക്ക് പിഴ വാങ്ങിച്ചുകൊടുത്ത ചരിത്രം; അഡ്വ കൃഷ്ണരാജിന്റെ നേട്ടങ്ങൾ, ട്രോൾ
X

കൊച്ചി: സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ. സംഘപരിവാർ അഭിഭാഷകനെന്ന് പേരുകേട്ട കൃഷ്ണരാജ് അബദ്ധങ്ങൾ ചെയ്യുന്നതിലും മിടുക്കനാണെന്നാണ് ട്രോൾ. കൃഷ്ണരാജ് വാദിച്ച പരാജയപ്പെട്ട പൊതുതാൽപ്പര്യ ഹരജിയുമായി ബന്ധപ്പെടുത്തിയും പരിഹാസമുയരുന്നുണ്ട്. മുസ്‍ലിം സംവരണം തടയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയിലാണ് അദ്ദേഹത്തിന് തിരിച്ചടി നേരിട്ടത്. 2021 ജൂലൈയിലായിരുന്നു സംഭവം.

കൃഷ്ണരാജിന്റെ കക്ഷി നൽകിയ ഹരജി ഹൈക്കോടതി തള്ളിയെന്ന് മാത്രമല്ല ഹരജിക്കാരൻ 25,000 രൂപ പിഴയൊടുക്കണമെന്നും കോടതി വിധിച്ചു. കൊച്ചിയിലെ ഹിന്ദുസേവാ കേന്ദ്രം ട്രഷറർ ശ്രീകുമാർ മാങ്കുഴി നൽകിയ പൊതു താൽപര്യ ഹരജിയാണ് കോടതി പിഴയോടെ അന്ന് തള്ളിയത്. ഹരജിക്കാരൻ നൽകുന്ന പിഴത്തുക അപൂർവ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സാ സഹായ ഫണ്ടിലേക്ക് ഒരു മാസത്തിനകം നൽകണമെന്നും അന്ന് കോടതി വിധിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് അന്ന് കൃഷ്ണരാജിന്റെ വാദങ്ങൾ കേട്ടത്. എന്നാൽ ഒടുവിൽ ഹരജിക്കാരന് പിഴ വിധിക്കുകയായിരുന്നു. ലവ് ജിഹാ​ദ് ആരോപണമുന്നയിച്ച വിവാദ അഡ്വക്കേറ്റ് എന്ന തരത്തിലായിരുന്ന അന്ന് മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നത്.

Story Highlights: social media trolls swapna suresh advocate krishna raj

Next Story