Top

'ഷെയിം ഓണ്‍ യു വനിത'; സ്വരാ ഭാസ്‌കര്‍

7 Jan 2022 2:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഷെയിം  ഓണ്‍ യു വനിത; സ്വരാ ഭാസ്‌കര്‍
X

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ തുടര്‍ച്ചയായ വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്നതിനിടെ നടന്റെ വിശേഷങ്ങളുമായി പുറത്തിറങ്ങുന്ന 'സ്ത്രീപക്ഷ മാസിക' വനിതയ്‌ക്കെതിരെ വ്യാപക വിമര്‍ശനം. ഹോളിവുഡ് നടി സ്വര ഭാസ്‌കറാണ് ഇത്തരത്തില്‍ മാസികയ്ക്ക് എതിരെ പരസ്യമായി രംഗത്ത് എത്തിയത്. വനിത മാസികയെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നാണ് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ ട്വിറ്ററില്‍ കുറിച്ചത്.

'2017-ല്‍ നടിയും സഹപ്രവര്‍ത്തകയുമായ താരത്തെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റാരോപണം നേരിടുന്ന വ്യക്തിയാണ് നടന്‍ ദിലീപ്. നിരവധി മാസങ്ങളാണ് അദ്ദേഹം ഈ കേസില്‍ ജയിലില്‍ കഴിഞ്ഞത്. കേസില്‍ നീതി വേഗത്തില്‍ ലഭിക്കാന്‍ ഇര മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു'വെന്നും അവര്‍ ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നു.

വനിതകളുടെ സുഹൃത്തും വഴികാട്ടിയും എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങുന്ന വനിത മാസികയില്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിനെ കവര്‍ ചിത്രമായി ഉപയോഗിക്കുന്നത് വിരോധാഭാസമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വ്യാപക വിമര്‍ശനം. സാമൂഹിക സാംസ്‌കാരി, മാധ്യമ മേഖലയിലെ നിരവധി പേരാണ് ഇതിനോടകം വിമര്‍ശനവുമായി രംഗത്ത് എത്തിയത്.

അതിനിടെ, നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു. റിപ്പോർട്ടർ ടിവി പുറത്തുകൊണ്ടുവന്ന ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ക്രൈംബ്രാഞ്ച് ഐ.ജി കെ. ഫിലിപ്പ് എസ്.പിമാരായ കെ സുദർശൻ, എംജി സോജൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടാവും.നേരത്തെ നടി ആക്രമണ കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ സാഹ​ചര്യത്തിൽ അന്വേഷണ സംഘം പൾസർ സുനിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പൾസർ സുനി അമ്മയ്ക്ക് നൽകി കത്ത് അന്വേഷണം സംഘത്തിന് കൈമാറിയിട്ടുണ്ട്. നിർണായക വിവരങ്ങൾ ഉൾപ്പെടുന്ന കത്ത് റിപ്പോർട്ടർ ടി.വിയാണ് പുറത്തുവിട്ടത്.


Next Story

Popular Stories