Top

'ഇനി ഒരു നിമിഷം ഞാനിവിടെ നില്‍ക്കില്ല ഇതാ എന്റെ രാജി'; മമധര്‍മ്മയ്ക്ക് ഇനിയെന്ത് സംഭവിക്കും, ആശങ്കയുമായി സോഷ്യല്‍ മീഡിയ

13 Oct 2021 3:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇനി ഒരു നിമിഷം ഞാനിവിടെ നില്‍ക്കില്ല ഇതാ എന്റെ രാജി; മമധര്‍മ്മയ്ക്ക് ഇനിയെന്ത് സംഭവിക്കും, ആശങ്കയുമായി സോഷ്യല്‍ മീഡിയ
X

സംവിധായകന്‍ അലി അക്ബറിന്റെ ബിജെപി സംസ്ഥാന സമിതി അംഗത്വത്തില്‍ നിന്നുള്ള രാജിയില്‍ സാമൂഹിക മാധ്യമങ്ങളിലും ചര്‍ച്ച സജീവമാകുകയാണ്. രാജിയും രാജിക്ക് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ സംവിധായകന്‍ തുടരെ നല്‍കിയ വിശദീകരണങ്ങളും ട്രോള്‍ ലോകവും ഏറ്റെടുത്തു കഴിഞ്ഞു.

ബിജെപി പൂര്‍ണ്ണമായി വിടാനുള്ള നീക്കത്തിന്റെ ആദ്യപടിയാണ് സംസ്ഥാന സമിതിയില്‍ നിന്നുള്ള പിന്മാറ്റമെന്ന അഭ്യൂഹങ്ങളുയര്‍ന്നതിനോട് 'ഇതേന്ന് പറിച്ചുമാറ്റാന്‍ ആരും മിനക്കെടേണ്ട. അവിടെ തന്നെയുണ്ട്.' എന്നായിരുന്നു സംവിധായകന്റെ മറുപടി. കവര്‍ ചിത്രം മാറ്റി നല്‍കിയ ഈ വിശദീകരണത്തിലും അലി അക്ബര്‍ ട്രോളന്മാര്‍ക്ക് ഇരയായി.


ബിജെപി നേതൃത്വവുമായി തനിക്ക് അതൃപ്തിയില്ലെന്ന് വ്യക്തമാക്കാനിട്ട പ്രതികരണത്തിലുമുണ്ട് പ്രതികരണം.


അതേസമയം, മമധര്‍മ്മയുടെ കീഴില്‍ നിര്‍മ്മിക്കുന്ന '1921 പുഴ മുതല്‍ പുഴ വരെ' എന്ന സിനിമയുടെ ഭാവിയിലും അതിനുവേണ്ടി നടന്ന ക്രൗഡ് ഫണ്ടിംഗുമാണ് ചര്‍ച്ചകളുടെ പ്രധാന വിഷയം. മമധര്‍മ്മയും രാജിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് സംവിധായകന്‍ ആവര്‍ത്തിക്കുമ്പോഴും ഈ ആശങ്ക ബിജെപി അനുഭാവികള്‍ക്ക് പോലുമുണ്ടെന്നാണ് ചിലരുടെ വാദം.




എന്നാല്‍ വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ടാണ് സമിതിയില്‍ നിന്നും രാജിവെച്ചതെന്നും സിനിമയുമായി മുന്നോട്ട് പോകാനാണ് നടപടിയെന്നും അലി അക്ബര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചില ആനുകാലിക സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയായി. ഉത്തരവാദിത്വങ്ങളൊഴിഞ്ഞ് ബിജെപി അംഗമായി തുടരുമെന്നാണ് അലി അക്ബര്‍ പറയുന്നത്. തന്റെ മമധര്‍മ്മ ഫണ്ടുമായി ബന്ധപ്പെട്ട് തിരിമറി നടന്നെന്ന് ബിജെപിയില്‍ നിന്ന് ആക്ഷേപമുയര്‍ന്നിട്ടില്ല. തിരിമറി നടന്നെങ്കിലല്ലേ ആക്ഷേപത്തിന്റെ ആവശ്യമുള്ളൂ. മമധര്‍മ്മയും പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും അലി അകബർ വിശദീകരണം നല്‍കിയിട്ടുണ്ട്.

Popular Stories

    Next Story