Top

'ഞങ്ങളോടിയ വഴികളിലെല്ലാം പാലം നിര്‍മിക്കുകയാണെങ്കില്‍ അതിനെ സമയമുണ്ടാവൂ'; ട്രോളിയവര്‍ക്ക് 'സുമേഷ് കാവിപ്പട'യുടെ കിടിലന്‍ മറുപടി

എടപ്പാളിലെ ജനങ്ങള്‍ക്കും ഇന്ന് ആഘോഷ ദിനമാണ്.

8 Jan 2022 11:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞങ്ങളോടിയ വഴികളിലെല്ലാം പാലം നിര്‍മിക്കുകയാണെങ്കില്‍ അതിനെ സമയമുണ്ടാവൂ; ട്രോളിയവര്‍ക്ക് സുമേഷ് കാവിപ്പടയുടെ കിടിലന്‍ മറുപടി
X

എടപ്പാള്‍ നഗരത്തിന് കുറുകെ ഒരു മേല്‍പ്പാലമെന്നത് ജനങ്ങളുടെ ഏറെക്കാലത്തെയും സ്വപ്നമായിരുന്നു. നഗരത്തിലെ ഗതാഗത കുരുക്കുകള്‍ക്ക് അവസാനം കുറിച്ച് മേല്‍പ്പാലം ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. കാലങ്ങളായുള്ള ജനങ്ങളുടെ ആവശ്യം മാനിച്ച് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2019 മെയ് മാസം തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തികള്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിജയകരമായി പൂര്‍ത്തീകരിക്കുകയായിരുന്നു.

എടപ്പാളിലെ ജനങ്ങള്‍ക്കും ഇന്ന് ആഘോഷ ദിനമാണ്. സോഷ്യല്‍മീഡിയ ഇന്നും ആഘോഷിക്കുന്ന 'എടപ്പാള്‍ ഓട്ടം' നടന്ന ജംഗ്ഷനിലാണ് നിര്‍മാണം പൂര്‍ത്തിയായ മേല്‍പ്പാലം സ്ഥിതി ചെയ്യുന്നത്. ഇക്കാര്യം ഓര്‍മ്മപ്പെടുത്തി കൊണ്ട് മന്ത്രിമാരും എംഎല്‍എമാരുമടക്കം സംഘപരിവാര്‍ അനുഭാവികളെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.

'എടപ്പാള്‍ ഓട്ടം ഇനി മേല്‍പ്പാലത്തിലൂടെ...' 'ഇനി വേഗത്തില്‍ ഓടം എടപ്പാളിലൂടെ', 'ഓടാം കൂടുതല്‍ ഉയരത്തില്‍ വണ്ടിയായാലും സംഘിയായാലും' തുടങ്ങിയ പരാമര്‍ശങ്ങളാണ് രാഷ്ട്രീയപ്രമുഖര്‍ ട്രോളി കൊണ്ട് ഉപയോഗിച്ചത്. ഇതോടെ ചരിത്രപ്രസിദ്ധമായ 'എടപ്പാള്‍ ഓട്ടം' ട്രോളുകളുമായി സോഷ്യല്‍മീഡിയ വീണ്ടും സജീവമായി.

ട്രോളുകള്‍ കാണാം








































ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെയാണ് എടപ്പാള്‍ ഓട്ടം വൈറലായത്. എടപ്പാള്‍ ജംഗ്ഷനില്‍ സംഘപരിവാറുകാരെ നാട്ടുകാര്‍ തടഞ്ഞതും പിന്നീട് ബൈക്കുകളും ഉപേക്ഷിച്ച് പ്രവര്‍ത്തകര്‍ നടത്തിയ ഓട്ടത്തെയാണ് എടപ്പാള്‍ ഓട്ടം എന്ന പേരില്‍ സോഷ്യല്‍മീഡിയ ആഘോഷിച്ചത്. എല്ലാ വര്‍ഷവും എടപ്പാള്‍ ഓട്ടത്തിന്റെ വാര്‍ഷികം സോഷ്യല്‍മീഡിയ ആഘോഷിക്കുന്നുണ്ട്. ഇത്തവണയും..

Next Story