Top

'സിനിമ റിവ്യു പറയുന്ന ജീയുടെ ഫോട്ടോ വച്ച് വ്യാജപ്രചരണം'; സുരേന്ദ്രന്റെ ചിരിയില്‍ 'സുമേഷ് കാവിപ്പടയുടെ ന്യായീകരണങ്ങള്‍', കട്ട പരിഹാസം

''എവിടെ ചിരിക്കാതിരിക്കണം എന്ന് മനസിലാക്കാനുള്ള ബോധം ഉള്ളവന്‍ സംഘത്തില്‍ ചേരില്ലല്ലോ''

15 Nov 2021 1:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിനിമ റിവ്യു പറയുന്ന ജീയുടെ ഫോട്ടോ വച്ച് വ്യാജപ്രചരണം;   സുരേന്ദ്രന്റെ ചിരിയില്‍ സുമേഷ് കാവിപ്പടയുടെ ന്യായീകരണങ്ങള്‍, കട്ട പരിഹാസം
X

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ചിരിച്ചുകൊണ്ട് പ്രതികരണം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ പരിഹസിച്ച് സൈബര്‍ സിപിഐഎം. 'എവിടെ ചിരിക്കണം, എവിടെ ചിരിക്കാതിരിക്കണം എന്ന് മനസിലാക്കാനുള്ള ബോധം ഉള്ളവന്‍ സംഘത്തില്‍ ചേരില്ലല്ലോ', 'ഇംഗ്ലീഷ് പടത്തില്‍ നായകനും നായികയും ചങ്ക് പൊട്ടിക്കരയുന്നത് കാണുന്ന ഇംഗ്ലീഷ് അറിയാത്ത ചങ്കുകള്‍' തുടങ്ങി പരാമര്‍ശങ്ങളുമായാണ് സുരേന്ദ്രനെ സൈബര്‍ ലോകത്തെ സിപിഐഎം ട്രോളന്‍മാര്‍ പരിഹസിക്കുന്നത്.

ട്രോളുകള്‍ കാണാം:






























ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കും മുന്‍പായിരുന്നു സുരേന്ദ്രന്റെ ചിരി. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ബിജെപി-ആര്‍എസ്എസ് അനുഭാവികളില്‍ നിന്ന് സുരേന്ദ്രന്‍ ഏറ്റുവാങ്ങുന്നത്. സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്‌സുകളിലാണ് ബിജെപി പ്രവര്‍ത്തകര്‍ വിമര്‍ശനം ഉന്നയിക്കുന്നത്.

''സ്വന്തം പ്രവര്‍ത്തകന്‍ മരിച്ച വാര്‍ത്ത പറയാന്‍ ചിരിച്ചു കൊണ്ട് വരുന്ന ഒരേ ഒരു നേതാവാണ് സുരേന്ദ്രന്‍'', ''അണികള്‍ കൊല്ലപ്പെടുമ്പോളും നേതാക്കള്‍ ചിരിച്ചു കളിച്ചു വാര്‍ത്ത സമ്മേളനം നടത്തുന്നു'', ''ആ ചിരി ഒഴിവാക്കാമായിരുന്നു'', ''ഒരു പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് ചിരിച്ചു കൊണ്ട് ആഘോഷിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ്'', ''പ്രവര്‍ത്തകന്‍ മരിക്കുമ്പോള്‍ ചാനലുകാരെ കാണാനുള്ള ഒരു അവസരമാണ് സുരേന്ദ്രന്, പിന്നെ എങ്ങനെയാ ചിരിക്കാതിരിക്കാന്‍ കഴിയുമോ.''- ഇങ്ങനെ പോകുന്ന വിമര്‍ശനങ്ങള്‍.

അതേസമയം, ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തിയതിന് പിന്നില്‍ എസ്ഡിപിഐയാണെന്നാണ് ബിജെപി ആരോപണം. യാതൊരു പ്രകോപനവും കൂടാതെയാണ് ആക്രമണം നടത്തിയതെന്നും കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് എസ്ഡിപിഐ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ആസൂത്രിതമായ കൊലപാതകങ്ങളാണ് എസ്ഡിപിഐ നടത്തുന്നത്. ഈ തരത്തില്‍ പ്രകോപനമില്ലാതെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കാനും കൊലപ്പെടുത്താനുമാണ് എസ്ഡിപിഐ സംഘം വരുന്നതെങ്കില്‍ അതേ നാണയത്തില്‍ മറുപടി നല്‍കുമെന്നും കെ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. അടിക്കടിയുള്ള കൊലപാതകത്തിന് കാരണം പൊലീസിന്റേയും സര്‍ക്കാരിന്റേയും വീഴ്ച്ചയാണെന്നും എസ്ഡിപിഐയെ സിപിഐഎമ്മും സര്‍ക്കാരും സംരക്ഷിക്കുകയാണെന്നും ബിജെപി ആരോപിച്ചു. കേരളത്തിലെ പല തദ്ദേശ സ്ഥാപനങ്ങളിലും എസ്ഡിപി ഐയുമായി ഭരണം പങ്കിടുന്നതുകൊണ്ടാണ് സിപിഐഎം പ്രതികളെ സംരക്ഷിക്കുന്നത്. പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടായില്ലെങ്കില്‍ ചെറുത്തുനില്‍പ്പിനെതിരെ മറ്റു നടപടികള്‍ ആലോചിക്കേണ്ടി വരുമെന്നും ബിജെപി മുന്നറിയിപ്പ് നല്‍കി.

ആര്‍എസ്എസ് പ്രവര്‍ത്തകനായ എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) ആണ് ഇന്ന് കൊല്ലപ്പെട്ടത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഭാര്യയുമായി ബൈക്കില്‍ പോവുകയായിരുന്ന സഞ്ജിത്തിനെ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഭാര്യയും നാട്ടുകാരും നോക്കി നില്‍ക്കയാണ് പ്രതികള്‍ വെട്ടി കൊന്നത്.

Next Story