Top

'ഫ്രാങ്കോ ഞാനൂരി, പാർട്ടിയില്ലേ?'; മുൻകൂർജാമ്യത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ 'ഏട്ടൻ ട്രോൾ'

കന്യാസ്ത്രീ ബലാത്സം​ഗ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ലഭിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനൊപ്പമാണ് കൂടുതൽ ട്രോളുകളും

7 Feb 2022 11:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫ്രാങ്കോ ഞാനൂരി, പാർട്ടിയില്ലേ?; മുൻകൂർജാമ്യത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഏട്ടൻ ട്രോൾ
X

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ വധിക്കാൻ ​ഗൂഡാലോചന നടത്തിയെന്ന കേസിൽ ഒന്നാം പ്രതി ദിലീപിനും കൂട്ടുപ്രതികൾക്കും ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം. കന്യാസ്ത്രീ ബലാത്സം​ഗ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ലഭിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനൊപ്പമാണ് കൂടുതൽ ട്രോളുകളും. ദിലീപിന്റെ ഫാൻസിനെ കളിയാക്കിയും ട്രോളുകളുണ്ട്.

ജസ്റ്റിസ് പി ​ഗോപിനാഥാണ് ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചത്. പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം വിധിക്കെതിരെ പ്രോസിക്യൂഷൻ സുപ്രീംകോടതിയെ സമീപിക്കും. ജനുവരി 10 നാണ് ദിലീപ് കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. പലതവണ വാദം കേട്ട ഹർജിയിലെ വാദം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്.

ദിലീപ് അന്വേഷണ ഉദ്യോ​ഗസ്ഥരെ വധിക്കാൻ ​ഗൂഡാലോചന നടത്തിയെന്ന വിവരം റിപ്പോർട്ടർ ടിവിയിലൂടെയാണ് പുറത്തു വന്നത്. നടിയെ ആക്രമിച്ച കേസിലെ നിർണായക സാക്ഷിയായ ബാലചന്ദ്രകുമാറാണ് ഇക്കാര്യം റിപ്പോർട്ടർ ടിവിയോട് വെളിപ്പെടുത്തിയത്. ഇതു സംബന്ധിച്ച ശബ്ദരേഖകളും പുറത്തു വന്നു. ഇതിനു പിന്നാലെയാണ് ദിലീപിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തത്.























Next Story