Top

'ലോക്‌സഭ ആകര്‍ഷകമല്ലെന്ന് ആര് പറഞ്ഞു?'; വനിതാ എംപിമാര്‍ക്കൊപ്പമുള്ള ഫോട്ടോയുമായി ശശി തരൂര്‍

29 Nov 2021 8:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോക്‌സഭ ആകര്‍ഷകമല്ലെന്ന് ആര് പറഞ്ഞു?; വനിതാ എംപിമാര്‍ക്കൊപ്പമുള്ള ഫോട്ടോയുമായി ശശി തരൂര്‍
X

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്ലുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റ് പ്രക്ഷുബ്ദമാവുന്നതിനിടെ തിരുവനന്തപുരം എംപി ഡോ. ശശി തരൂര്‍ എംപി പങ്കുവച്ച ഫോട്ടോ ചര്‍ച്ചയാവുന്നു. ലോക്‌സഭയിലെ വനിത അംഗങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന ഫോട്ടോയാണ് തരുര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

'ആര് പറഞ്ഞു ലോക്‌സഭ ജോലി ചെയ്യാന്‍ ആകര്‍ഷകമായ സ്ഥലമല്ലെന്ന്' എന്ന ചോദ്യത്തോടെയാണ് തരൂരിന്റെ പോസ്റ്റ്. എംപിമാരായ സുപ്രിയ സുലേ, പ്രണീത് കൗര്‍, തമിഴാച്ചി തങ്കപാണ്ഡ്യന്‍, നുസ്രത്ത് ജഹാന്‍, മിമി ചക്രബര്‍ത്തി എന്നിവര്‍ക്ക് ഒപ്പമായിരുന്നു തരൂരിന്റെ ഫോട്ടോ.

തരൂരിന്റെ ഫോട്ടോയ്ക്ക് താഴെ വിമര്‍ശിച്ചും പിന്തുണയ്ച്ചും നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. പാര്‍ലമെന്റിലെ വനിതകളുടെ പങ്കാളിത്തം ഇത് മാത്രമോ എന്നുള്‍പ്പെടെയുള്ള ചോദ്യങ്ങളാണ് കമന്റുകളില്‍ നിറയുന്നത്.

ഫോട്ടോ ചര്‍ച്ചയായതോടെ കുറിപ്പില്‍ വിശദീകരണം നല്‍കാനും തരൂര്‍ തയ്യാറായി. സെല്‍ഫി വനിതാ എംപിമാര്‍ മുന്‍കയ്യെടുത്ത് തമാശയായി എടുത്തതാണ്. അവര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പങ്കിട്ടതെന്നും തരൂര്‍ വ്യക്തമാക്കി. എന്നാല്‍ ഈ ഫോട്ടോ ചില ആളുകള്‍ക്ക് വിഷമമുണ്ടാക്കി എന്നറിഞ്ഞതില്‍ ക്ഷമ ചോദിക്കുന്നും. എന്നാല്‍ ജോലി സ്ഥലത്തെ സൗഹൃദ പ്രകടനത്തിന്റെ ഭാഗമായതില്‍ താന്‍ സന്തോഷവാനാണ് എന്നും തരൂര്‍ എഡിറ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കുന്നു.



Next Story