Top

'എന്തോ ആളുകള്‍ക്ക് ഇഷ്ടമാണ് എന്നെ!'; വീണ്ടും ശശി തരൂര്‍

30 Nov 2021 6:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്തോ ആളുകള്‍ക്ക് ഇഷ്ടമാണ് എന്നെ!; വീണ്ടും ശശി തരൂര്‍
X

പാര്‍ലമെന്റിലെ വനിതാ സഹപ്രവര്‍ത്തകര്‍ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവ്ച്ച് വിവാദത്തിലായ ഡോ. ശശി തരൂര്‍ എംപിയുടെ പുതിയ സോഷ്യല്‍ മീഡിയ പോസ്്റ്റും ശ്രദ്ധേയമാവുന്നു. ഭൂരിഭാഗവും പുരുഷ സഹപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയുള്ള ഫോട്ടോയാണ് ഇത്തവണ തരൂര്‍ പങ്കുവയ്ക്കുന്നത്.

പാര്‍ലമെന്റിലെ കൂടുതല്‍ സഖാക്കള്‍ക്ക് ഒപ്പമാണ് ഈ പ്രഭാതത്തില്‍ അണിനിരക്കുന്നത്. എന്നാല്‍ ഈ ഫോട്ടോ വൈറലാവുമെന്ന് ആരും കരുതുന്നില്ല. താന്‍ എല്ലാവര്‍ക്കും അവസരങ്ങള്‍ നല്‍കുന്നയാളാണ് എന്നും അര്‍ത്ഥമാക്കുന്ന കുറിപ്പോടെയാണ് തരൂര്‍ ഇന്ന് രണ്ട് ഫോട്ടോകള്‍ പങ്കുവയ്ക്കുന്നത്. പുതിയ ഫോട്ടോയില്‍ എറണാകുളം എംപി ഹൈബി ഈഡനുമുണ്ട്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്ലുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ലമെന്റ് പ്രക്ഷുബ്ദമാവുന്നതിനിടെ ആയിരുന്നു കഴിഞ്ഞ ദിവസം ലോക്‌സഭയിലെ വനിത അംഗങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന ഫോട്ടോ തരുര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 'ആര് പറഞ്ഞു ലോക്‌സഭ ജോലി ചെയ്യാന്‍ ആകര്‍ഷകമായ സ്ഥലമല്ലെന്ന്' എന്ന ചോദ്യത്തോടെയാണ് തരൂരിന്റെ പോസ്റ്റ്. എംപിമാരായ സുപ്രിയ സുലേ, പ്രണീത് കൗര്‍, തമിഴാച്ചി തങ്കപാണ്ഡ്യന്‍, നുസ്രത്ത് ജഹാന്‍, മിമി ചക്രബര്‍ത്തി എന്നിവര്‍ക്ക് ഒപ്പമായിരുന്നു തരൂരിന്റെ ഫോട്ടോ.

തരൂരിന്റെ ഫോട്ടോയ്ക്ക് താഴെ വിമര്‍ശിച്ചും പിന്തുണയ്ച്ചും നിരവധി കമന്റുകളും നിറഞ്ഞതോടെ പോസ്റ്റില്‍ തിരുത്തലുമായും തരൂര്‍ രംഗത്ത് എത്തി. സെല്‍ഫി വനിതാ എംപിമാര്‍ മുന്‍കയ്യെടുത്ത് തമാശയായി എടുത്തതാണ്. അവര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പങ്കിട്ടതെന്നും തരൂര്‍ വ്യക്തമാക്കി. എന്നാല്‍ ഈ ഫോട്ടോ ചില ആളുകള്‍ക്ക് വിഷമമുണ്ടാക്കി എന്നറിഞ്ഞതില്‍ ക്ഷമ ചോദിക്കുന്നു. എന്നാല്‍ ജോലി സ്ഥലത്തെ സൗഹൃദ പ്രകടനത്തിന്റെ ഭാഗമായതില്‍ താന്‍ സന്തോഷവാനാണ് എന്നും തരൂര്‍ എഡിറ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

Next Story