Top

ദിലീപിനെ പിന്തുണച്ച് സാന്ദ്ര തോമസ്; പിന്നാലെ എയറിൽ; 'ഇതിലും നന്നായി അലക്കി വെളുപ്പിക്കാൻ ഏരിയലിന് പോലും കഴിയില്ല'

'സ്നേഹിക്കാനും അറിയാനും തുളുമ്പുന്ന ഒരു മനസ്സ് മാത്രമേ കാണാൻ പറ്റുന്നുള്ളു', സാന്ദ്ര പറയുന്നു.

7 Jan 2022 6:43 AM GMT
ഫിൽമി റിപ്പോർട്ടർ

ദിലീപിനെ പിന്തുണച്ച് സാന്ദ്ര തോമസ്; പിന്നാലെ എയറിൽ; ഇതിലും നന്നായി അലക്കി വെളുപ്പിക്കാൻ ഏരിയലിന് പോലും കഴിയില്ല
X

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ തുടര്‍ച്ചയായ വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്നതിനിടെ നടന്റെ വിശേഷങ്ങളുമായി പുറത്തിറങ്ങുന്ന 'സ്ത്രീപക്ഷ മാസിക' വനിതയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയർന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ മാസികയെയും ദിലീപിനെയും പിന്തുണച്ച് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്.

ചിത്രത്തിൽ തനിക്ക് ഒരു ഓമനത്തമുള്ള കുട്ടിയെ മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ. മനുഷ്യത്വം അത് എല്ലാവരും ഒരേപോലെ അർഹിക്കുന്നു എന്നാണ് സാന്ദ്ര ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. 'മാമാട്ടി ആ പേര് പോലെ തന്നെ ഓമനത്തമുള്ളൊരു കുട്ടി. ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാൻ പറ്റുന്നൊള്ളു. ആ കുഞ്ഞിന്റെ കണ്ണുകളിലെ പ്രതീക്ഷകൾ മാത്രമേ കാണാൻ പറ്റുന്നുള്ളു. എല്ലാവരെയും സ്നേഹിക്കാനും അറിയാനും തുളുമ്പുന്ന ഒരു മനസ്സ് മാത്രമേ കാണാൻ പറ്റുന്നുള്ളു. ജന്മം കൊണ്ട്‌ ഇരയാക്കപ്പെട്ടവൾ. മനുഷ്യത്വം അത് എല്ലാവരും ഒരുപോലെ അർഹിക്കുന്നു', സാന്ദ്ര പറയുന്നു.


തൊട്ടുപിന്നാലെ തന്നെ സാന്ദ്രയുടെ പോസ്റ്റിന് നേരെ വിമർശനങ്ങൾ ഉയർന്നിരിക്കുകയാണ്. 'മനുഷ്യരായ മനുഷ്യർ മുഴുവനും നിങ്ങടെയും കൂടെ സഹപ്രവർത്തകയായ പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ കൊട്ടേഷൻ കൊടുത്ത ക്രിമിനലിനെയെ കാണുന്നുള്ളൂ' എന്നാണ് ഒരാൾ അഭിപ്രായപ്പെടുന്നത്.

നിരവധിപ്പേർ സാന്ദ്രയ്ക്ക് എതിരെ ട്രോളുകളും പങ്കുവെക്കുന്നുണ്ട്. 'ഇതിലും നന്നായി അലക്കി വെളുപ്പിക്കാൻ ഏരിയലിന് പോലും കഴിയില്ല' എന്നാണ് ഒരു ട്രോൾ. ദിലീപിന്റെ മക്കളുടെ ചിത്രങ്ങൾ ബ്ലർ ചെയ്തു 'ഇപ്പോൾ വിമർശിക്കുന്നതിൽ തെറ്റില്ലല്ലോ' എന്നും ചിലർ ചോദിക്കുന്നുണ്ട്.





വനിതാ മാസികയുടെ കവർ പേജിന് എതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ വിമർശനം ഉയർന്നിട്ടുണ്ട്. വനിതകളുടെ സുഹൃത്തും വഴികാട്ടിയും എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങുന്ന വനിത മാസികയില്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിനെ കവര്‍ ചിത്രമായി ഉപയോഗിക്കുന്നത് വിരോധാഭാസമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വ്യാപക വിമര്‍ശനം. സാമൂഹിക സാംസ്‌കാരി, മാധ്യമ മേഖലയിലെ നിരവധി പേരാണ് ഇതിനോടകം വിമര്‍ശനവുമായി രംഗത്ത് എത്തിയത്.

Next Story