Top

'രണ്ടിടത്ത് മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് കെ റെയിൽ ​ഗുണകരം, ഹെലികോപ്ടർ വാടക ലാഭിക്കാം'; സന്ദീപാനന്ദ​ഗിരി 'തേച്ചു' ജീ, ട്രോൾ

കെ റെയിലിനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള വലിയ വാദപ്രതിവാദത്തിനാണ് സന്ദീപാന്ദ​ഗിരിയുടെ പോസ്റ്റ് കാരണമായിരിക്കുന്നത്.

6 Jan 2022 3:19 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രണ്ടിടത്ത് മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് കെ റെയിൽ ​ഗുണകരം, ഹെലികോപ്ടർ വാടക ലാഭിക്കാം; സന്ദീപാനന്ദ​ഗിരി തേച്ചു ജീ, ട്രോൾ
X

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ പേരെടുത്ത് പറയാതെ ട്രോളി സ്വാമി സന്ദീപാന്ദ​ഗിരി. ഫേസ്ബുക്ക് പോസ്റ്റിലാണ് പരിഹാസം. 2025ലെ തിരഞ്ഞെടുപ്പിൽ രണ്ടിടത്ത് മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് കെ റെയിൽ ഗുണകരമായി ഭവിക്കും. ഒപ്പം ഹെലികോപ്ടർ വാടകയും ലാഭിക്കാം. ഹെലികോപ്റ്ററിന്റെയും അതിവേ​ഗ ട്രെയിനിന്റേയും ചിത്രത്തോടൊപ്പം സന്ദീപാന്ദ​ഗിരി കുറിച്ചു. കെ റെയിലിനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള വലിയ വാദപ്രതിവാദത്തിനാണ് സന്ദീപാന്ദ​ഗിരിയുടെ പോസ്റ്റ് കാരണമായിരിക്കുന്നത്.

അതേസമയം വിഷയത്തിൽ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്തുവന്നു. നാട് കൂടുതൽ മെച്ചപ്പെടണമെന്നാണ് സർക്കാറിന്റെ ആഗ്രഹം. നാടിന്റെ ഭാവിക്ക് ആവശ്യമായ പദ്ധതിയാണിത്. ഏതാനും ചിലരുടെ എതിർപ്പിന് വഴങ്ങി കൊടുക്കലല്ല സർക്കാരിന്റെ ധർമ്മമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങൾക്കൊപ്പം നിന്ന് അവരെ സഹായിക്കുക എന്നതാണ് സർക്കാർ നിലപാട്. നാട് ആഗ്രഹിക്കുന്ന കാര്യത്തിൽ ഏതെങ്കിലും ചിലർ എതിർപ്പ് രേഖപ്പെടുത്തിയാൽ സർക്കാർ പദ്ധതി ഉപേക്ഷിക്കില്ല. എതിർപ്പിന് മുന്നിൽ വഴങ്ങില്ല. ഗെയിൽ പദ്ധതിയും ഒരു വിഭാഗം എതിർത്തു.എന്നാൽ സർക്കാർ ഇത് നടപ്പാക്കണമെന്ന് നിലപാടെടുത്തു. സർക്കാർ പദ്ധതി നടപ്പാക്കി. സ്ഥലം നഷ്ടപ്പെടുന്നവരും സന്തോഷത്തോടെ സഹകരിക്കുകയാണ്. 2016ലെ എൽഡിഎഫ് സർക്കാർ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചപ്പോഴും എതിർപ്പ് വന്നിരുന്നു. എന്നാൽ എതിർക്കുന്നവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ ഗതാഗത സംവിധാനം മെച്ചപ്പെടുക എന്നത് വളരെ പ്രാനപ്പെട്ട കാര്യമാണ്. കാലം കാത്തു നിൽക്കുന്നില്ല, കാലത്തെ അപേക്ഷിച്ചു മുന്നേറണം. പദ്ധതി നാടിനു ആവിശ്യമാണ്, ഇപ്പോൾ ഇതിനു പറ്റില്ല എന്നാണങ്കിൽ പിന്നെ എപ്പോഴാണ്. ഒരു ഘട്ടത്തിൽ നാട് നേടാനിതിരുന്ന കാര്യങ്ങൾ നേടാതെ കളഞ്ഞാൽ പിന്നെ ആ കാലം തിരികെ കിട്ടില്ല, നമ്മുടെ കുഞ്ഞുങ്ങളോട് മറുപടി പറയേണ്ടി വരും. സിൽവർ ലൈൻ പ്രൊജക്ട് മാത്രമല്ല ഈ സർക്കാർ മുന്നോട്ട് വെച്ച വലിയ പ്രൊജക്റ്റ്. ഇത്തരം പദ്ധതികൾക്ക് ബഡ്ജറ്റിന് പുറത്ത് പണം സമകാരിക്കാനായിരുന്നു കിഫ്ബി ആരംഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

സിൽവർ ലൈൻ പദ്ധതി ചർച്ച ചെയ്യേണ്ടത് നിയമസഭയിലാണെന്ന പ്രതിപക്ഷ നിലപാടിനും മുഖ്യമന്ത്രി കൊച്ചിയിൽ മറുപടി പറഞ്ഞു. സിൽവർ ലൈൻ വിഷയം നിയമ സഭയിൽ വന്നിട്ടില്ലെന്ന പ്രചരണം ശരിയല്ല. ആദ്യം ചർച്ച ചെയ്തത് എംഎൽഎ മാരോടാണ്. അടിയന്തര പ്രമേയത്തിന് നിയമസഭയിൽ മറുപടി പറഞ്ഞതാണ്. പദ്ധതിയ്ക്ക് എതിരെ ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് പദ്ധതിക്കെതിരെ എതിർപ്പ് ഉയർന്നു വന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു കൂടുതൽ വിമർശനമായി രംഗത്ത് വന്നു. ഇതിന് പിന്നിൽ മറ്റ് ചില ലക്ഷ്യങ്ങളുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് ആരുടെയെങ്കിലും മുമ്പിൽ എന്തെങ്കിലും മറച്ചു വെക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വിശദീകരണയോഗത്തിൽ വ്യക്തമാക്കി.

Next Story