Top

'ഞാന്‍ കമ്മിറ്റഡ് ആണ്'; ആരതി പൊടിയുമായുള്ള വിവാഹം ഫെബ്രുവരിയിലെന്ന് റോബിന്‍ രാധാകൃഷ്ണന്‍

നിലവിൽ സിനിമയിലും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് റോബിൻ രാധാകൃഷ്ണൻ.

22 Aug 2022 4:34 PM GMT
ഫിൽമി റിപ്പോർട്ടർ

ഞാന്‍ കമ്മിറ്റഡ് ആണ്; ആരതി പൊടിയുമായുള്ള വിവാഹം ഫെബ്രുവരിയിലെന്ന് റോബിന്‍ രാധാകൃഷ്ണന്‍
X

ബിഗ് ബോസ് നാലാം സീസണിലൂടെ ശ്രദ്ധേയനായ താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. റോബിന്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ച് നിരവധി അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുള്ള താരത്തിന്റെ പ്രതികരണമാണ് വൈറലായിരിക്കുന്നത്.

'പലരും പറയുന്നുണ്ട് എന്റെ എൻ​ഗേജ്മെന്റ് കഴിഞ്ഞുവെന്ന്, എന്നാൽ ഇതുവരെ എൻ​ഗേജ്മെന്റ് കഴിഞ്ഞിട്ടില്ല. പക്ഷെ ഞാൻ കമ്മിറ്റഡ് ആണ്. വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകും. ആളാരാണെന്ന് അറിയണ്ടേ? ആരതി പൊടി', റോബിൻ പറഞ്ഞു. തിരുവനന്തപുരത്ത് ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് താരം വിവാഹവിശേഷം പങ്കുവെച്ചത്.

ഫാഷൻ ഡിസൈനറും അവതാരകയുമാണ് ആരതി പൊടി. കുറച്ച് മാസങ്ങൾക്ക് മുൻപ് ആരതിയും റോബിനുമായി നടന്ന അഭിമുഖം ഏറെ വൈറലായിരുന്നു. പിന്നാലെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു.

നിലവിൽ സിനിമയിലും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് റോബിൻ രാധാകൃഷ്ണൻ. മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയുടെ പതിനാലാമത് ചിത്രത്തില്‍ അദ്ദേഹം നായകനാകും. ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'ബ്രൂസ്‌ ലീ' എന്ന സിനിമയിലും റോബിൻ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ പ്രതിനായകനായാണ് റോബിനെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്പത് കോടി രൂപയിലേറെ മുടക്കി ചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം ഗോപാലനാണ്.

story highlights: robin radhakrishnan talks about his love life and marriage

Next Story