Top

'ഞങ്ങളുമുണ്ട് പ്രസിഡന്റിന്റെ കല്യാണത്തിന്'; വൈറലായി രേഷ്മ മറിയം - വര്‍ഗീസ് ബേബി സേവ് ദി ഡേറ്റ്

22 Dec 2021 10:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞങ്ങളുമുണ്ട് പ്രസിഡന്റിന്റെ കല്യാണത്തിന്; വൈറലായി രേഷ്മ മറിയം - വര്‍ഗീസ് ബേബി സേവ് ദി ഡേറ്റ്
X

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് വിവാഹ വാര്‍ത്തപോലെ തന്നെ വൈറലായി സേവ് ദി ഡേറ്റ് വീഡിയോയും. ഡിസംബര്‍ 25ന് ആണ് പത്തനംതിട്ട അരുവാപ്പാലം പഞ്ചായത്ത് പ്രസിഡന്റാണ് 22 കാരിയായ രേഷ്മയുടെയും കോന്നി ബ്ലോക്ക് പഞ്ചായത്തിലെ അരുവാപ്പുലം ഡിവിഷന്‍ അംഗം വര്‍ഗീസ് ബേബിയും തമ്മിലുള്ള വിവാഹം. ഇതിന് മുന്നോടിയായിട്ടാണ് പ്രസിഡന്റിന്റെ കല്യാണത്തിന് ഞാനമുണ്ടെന്ന് നാട്ടുകാര്‍ പറയുന്ന രംഗങ്ങളുമായി സേവ് ദി ഡേറ്റ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

രേഷ്മയും വര്‍ഗീസും വീഡിയോയ്ക്ക് ഒടുവില്‍ തങ്ങളുടെ വിവാഹക്കാര്യം അറിയിക്കുകയും ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നതാണ് വീഡിയോ. ബ്ലാക് ആന്‍ഡ് വൈറ്റ് ടോണിലാണ് വീഡിയോ തുടങ്ങുന്നത്. പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍വച്ചാണ് വിവാഹസത്കാരം.



കോന്നി വിഎന്‍എസ് കോളേജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍പഠനത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് രേഷ്മ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായത്. അരുവാപ്പുലം പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ നിന്നാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി രേഷ്മ മത്സരിച്ച് വിജയിച്ചത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് ഒരു ദിവസം മുമ്പായിരുന്നു രേഷ്മയ്ക്ക് 21 വയസ് പൂര്‍ത്തിയായത്. തുടര്‍ച്ചയായ മൂന്ന് തവണ കോണ്‍ഗ്രസിനൊപ്പം നിന്ന പഞ്ചായത്താണ് രേഷ്മ പിടിച്ചത്.

ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയി ടി.മാത്യുവിന്റെയും മിനി റോയിയുടെയും മകളാണ് രേഷ്മ. അരുവാപ്പുലം പാര്‍ലി വടക്കേതില്‍ പി.എം.ബേബിയുടെയും സാറാമ്മ ബേബിയുടെയും മകനാണ് വര്‍ഗീസ് ബേബി. കോന്നി ഏരിയാ കമ്മിറ്റിയംഗമാണ് വര്‍ഗീസ്. സിപിഐഎം അരുവാപ്പുലം ലോക്കല്‍ കമ്മിറ്റിയംഗമാണ് രേഷ്മ.


Next Story