Top

'രാഹുല്‍ ഗാന്ധി പട്ടായ ജയിലിലെന്ന് അഭ്യൂഹം'; സൈബര്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പിവി അന്‍വര്‍

ആഫ്രിക്കന്‍ യാത്രയെ പരിഹസിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രചാരണത്തിന് സമാനമായാണ് അന്‍വറിന്റെ പരിഹാസങ്ങളും.

30 Dec 2021 11:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാഹുല്‍ ഗാന്ധി പട്ടായ ജയിലിലെന്ന് അഭ്യൂഹം; സൈബര്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പിവി അന്‍വര്‍
X

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയില്‍ സൈബര്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പിവി അന്‍വര്‍ എംഎല്‍എ. തന്റെ ആഫ്രിക്കന്‍ യാത്രയെ പരിഹസിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയയില്‍ നടത്തിയ പ്രചാരണത്തിന് സമാനമായാണ് അന്‍വറിന്റെ പരിഹാസങ്ങളും. തായ്‌ലന്‍ഡ് നാഷണല്‍ അസംബ്ലിയുടെ പ്രസിഡന്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലിങ്ക് ഷെയര്‍ ചെയ്തുകൊണ്ടാണ് അന്‍വറിന്റെ പരാമര്‍ശങ്ങള്‍.

'രാഹുല്‍ ഗാന്ധി പട്ടായ ജയിലിലെന്ന് അഭ്യൂഹം', 'ഞങ്ങടെ എം.പീനേ പട്ടായ ജയിലില്‍ നിന്ന് വിട്ട് തരൂ പ്രസിഡന്റേ', 'ആരും അഭ്യൂഹങ്ങള്‍ പരത്തരുത്. അദ്ദേഹം മിക്കവാറും പട്ടായയിലുണ്ടാവും.' തുടങ്ങിയ കമന്റുകളും തായ്‌ലന്‍ഡ് നാഷണല്‍ അസംബ്ലി പ്രസിഡന്റിന്റെ പേജില്‍ പിവി അന്‍വറിന്റെ വക പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അന്‍വറിന്റെ പോസ്റ്റ് ഇങ്ങനെ: ''ആരും അഭ്യൂഹങ്ങള്‍ പരത്തരുത്. അദ്ദേഹം മിക്കവാറും പട്ടായയിലുണ്ടാവും. തായ്‌ലന്‍ഡ് നാഷണല്‍ അസംബ്ലിയുടെ പ്രസിഡന്റിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജ് ലിങ്ക് ഇവിടെ ഷെയര്‍ ചെയ്യുന്നു. 'ഇന്ത്യക്കാരനായ ഒരു യുവാവിനെ കാണാനില്ല, പട്ടായയില്‍ ആണെന്ന് അഭ്യൂഹം, അദ്ദേഹം അവിടെ ജയിലിലാണെന്ന് പറയപ്പെടുന്നു, അദ്ദേഹത്തെ മോചിപ്പിക്കണം'എന്ന സൈബര്‍ കോണ്‍ഗ്രസ് നിലവാരത്തിലുള്ള കമന്റുകള്‍ ആരും ആ പേജില്‍ പോയി ഇട്ടേക്കരുത്..പതുക്കെ..പതുക്കെ..പൊങ്കാല ഇട്ടാല്‍ മതി.''


തായ്‌ലന്‍ഡ് നാഷണല്‍ അസംബ്ലി പ്രസിഡന്റിന്റെ പേജിലെ അന്‍വറിന്റെ കമന്റുകള്‍ ഇങ്ങനെ: 'ഞങ്ങടെ എം.പീനേ പട്ടായ ജയിലില്‍ നിന്ന് വിട്ട് തരൂ പ്രസിഡന്റേ', 'രാഹുല്‍ ഗാന്ധി പട്ടായ ജയിലിലെന്ന് അഭ്യൂഹം', 'പെട്ടെന്ന് എന്തെങ്കിലും ഒരു തീരുമാനം എടുക്കെന്റെ പ്രസിഡന്റേ.. നട്ടുച്ച പന്തം കൊണ്ട് ഇങ്ങടെ വസതി വളയാന്‍ മഹാത്മാ ഗാന്ധിയുടെ ചെറുമകന്റെ കൂട്ടുകാരന്‍ ഇവിടുന്ന് ഒരു പടയുമായി അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്. പഴയ പോലെ ഓന്‍ പത്തീസം ഒന്നുമിപ്പോ തരില്ല.'






ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുലിന്റെ വിദേശ സന്ദര്‍ശനം. സന്ദര്‍ശനം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെ ബാധിച്ചേക്കും. ജനുവരി മൂന്നിന് പഞ്ചാബിലെ മോഗ ജില്ലയിലെ റാലിയിലൂടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനിരിക്കുകയായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ അന്ന് രാഹുല്‍ സ്ഥലത്തുണ്ടാവില്ലെന്നതിനാല്‍ പരിപാടി മാറ്റി വെച്ചേക്കുമെന്നാണ് സൂചനകള്‍.

രാഹുലിന്റേത് വ്യക്തിപരമായ സന്ദര്‍ശനമാണെന്നും ഇത് സംബന്ധിച്ച് അഭ്യഹങ്ങള്‍ പരത്തരുതെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 'രാഹുല്‍ ഗാന്ധി വ്യക്തിപരമായ ഒരു ഹ്രസ്വ സന്ദര്‍ശനത്തിലാണ്. ബിജെപിയും അവരുടെ മാധ്യമങ്ങളും അനാവശ്യമായി അഭ്യൂഹങ്ങള്‍ പരത്തരുത്'. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

Next Story