Top

'എന്നെ പിന്തുണച്ചവരുടെ വിജയം'; ബിഗ് ബോസ് ക്ഷണം നിരസിച്ച് പാലാ സജി

സീസണിൽ തന്റെ പങ്കാളിത്തത്തെക്കുറിച്ച് സൂചന നൽകി പാലാ സജി ദിവസങ്ങൾക്ക് മുമ്പ് ഒരു പോസ്റ്റ് പങ്കിട്ടിരുന്നു

13 March 2022 8:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്നെ പിന്തുണച്ചവരുടെ വിജയം; ബിഗ് ബോസ് ക്ഷണം നിരസിച്ച് പാലാ സജി
X

ഏഷ്യാനെറ്റ് ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ താൻ മത്സരാ‍ർത്ഥിയല്ലെന്ന് ആരാധകരോട് വ്യക്തമാക്കി സോഷ്യൽ മീഡിയ താരം പാലാ സജി. വരാനിരിക്കുന്ന സീസണിലെ മത്സരാർത്ഥികൾ ആരൊക്കെയാവുമെന്ന തരത്തിലുളള നിരവധി പോസ്റ്റുകൾ സമൂഹ മാധ്യങ്ങളിൽ സജീവമാണ്. ഇക്കൂട്ടത്തിൽ പാലാ സജിയുടെ പേരും ഉൾപ്പെട്ടിരുന്നു. ഇതിനെതുടർന്ന് എത്തിയ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയാണ് പാലാ സജി വീഡിയോ പോസ്റ്റ് ചെയ്തത്.

സിനിമാ താരങ്ങൾ മുതൽ സോഷ്യൽ മീഡിയയിൽ സജീവമായ നിരവധി ആളുകളുടെ പേരാണ് ബിഗ് ബോസിൽ പങ്കെടുക്കുമെന്ന് കാണിച്ച് പ്രചരിക്കുന്നത്. അതിലൊന്നാണ് സോഷ്യൽ മീഡിയ താരമായ പാലാ സജി. സീസണിൽ തന്റെ പങ്കാളിത്തത്തെക്കുറിച്ച് സൂചന നൽകി പാലാ സജി ദിവസങ്ങൾക്ക് മുമ്പ് ഒരു പോസ്റ്റ് പങ്കിട്ടിരുന്നു. ബിഗ് ബോസിൽ മത്സരാർത്ഥിയാകാൻ സാധ്യതയുള്ളതായി ചിത്രീകരിച്ച ഒരു വാർത്തയുടെ സ്‌ക്രീൻഷോട്ട് പങ്കിട്ട അദ്ദേഹം അതേക്കുറിച്ച് ആരാധകരുടെ അഭിപ്രായം തേടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബി​ഗ് ബോസ് മത്സരാർത്ഥിയാകാൻ തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും എന്നാൽ ജോലി തിരക്ക് മൂലം ക്ഷണം നിരസിച്ചുവെന്നും പാലാ സജി വ്യക്തമാക്കുന്നത്.

പാലാ സജിയുടെ വാക്കുകൾ:

'ഈയിടെയായി ഞാൻ ഏഷ്യാനെറ്റ് ബിഗ് ബോസ് സീസൺ ഫോറിൽ മത്സരാർത്ഥിയാണെന്ന വാർത്തകൾ ചില ഓൺലെെൻ മാധ്യമങ്ങളിൽ കണ്ടിരുന്നു. പല സുഹൃത്തുകളും ഇതിന്റെ സത്യാവസ്ഥ തിരക്കിയിരുന്നു. ഏഷ്യനെറ്റ് എന്നെ ബിഗ് ബോസ് സീസൺ ഫോറിൽ മത്സരാർത്ഥിയാവാൻ ക്ഷണിച്ചുവെന്നത് ശരിയാണ്. എന്നാൽ മുംബെെയിലെ ഉത്തരവാദിത്തപ്പെട്ട ജോലിയിൽ നിന്ന് വിട്ട് മാറി നിൽക്കാൻ സാധിക്കാത്തതിനാൽ അവസരം നിരസിച്ചു.'

Story highlights: Pala Saji is not a contender in the Bigg Boss Season Four

Next Story