Top

'ഇന്ന് അച്ഛനില്ല, കൂടെയുള്ളത് ആ വാക്കുകളാണ്'; നിയമ പഠനം തെരഞ്ഞെടുത്ത് വിവി പ്രകാശിന്റെ മകള്‍

പോസ്റ്റിന് കമന്റായി ഷാഫി പറമ്പില്‍ 'miles to go dear' എന്നാണ് പ്രതികരിച്ചത്.

17 Nov 2021 7:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ന് അച്ഛനില്ല, കൂടെയുള്ളത് ആ വാക്കുകളാണ്; നിയമ പഠനം തെരഞ്ഞെടുത്ത് വിവി പ്രകാശിന്റെ മകള്‍
X

കോണ്‍ഗ്രസ് നേതാവ് അഡ്വ. വിവി പ്രകാശിന്റെ മകള്‍ നന്ദന പ്രകാശിന്റെ ഫേസ്ബുക്ക് കുറിപ്പിന് സ്നേഹം പങ്കുവെച്ച് സോഷ്യല്‍ മീഡിയ. അച്ഛന്റെ ആഗ്രഹ പ്രകാരം പാവപ്പെട്ടവർക്ക് നിയമസഹായം നല്‍കാനായി താന്‍ നിയമപഠനം തിരിഞ്ഞെടുത്ത് അറിയിച്ചുകൊണ്ടായിരുന്നു നന്ദനയുടെ കുറിപ്പ്.

വിവി പ്രകാശിന്റെ ഔദ്യോഗിക പേജില്‍ പങ്കുവെച്ച കുറിപ്പില്‍ നന്ദനയ്ക്ക് ആശംസകള്‍ നേർന്നുകൊണ്ടാണ് സോഷ്യല്‍ മീഡിയയയുടെ പ്രതികരണം. ഷാഫി പറമ്പില്‍ എംഎല്‍എ ഉള്‍പ്പടെയുള്ള പ്രമുഖരും ഇക്കൂട്ടത്തിലുണ്ട്. പോസ്റ്റിന് കമന്റായി ഷാഫി പറമ്പില്‍ 'miles to go dear' എന്നാണ് പ്രതികരിച്ചത്.

നന്ദനയുടെ കുറിപ്പ്:

ഞാൻ നിയമപഠനത്തിന് ചേർന്നു.അച്ഛൻ്റെ ആഗ്രഹമായിരുന്നു അഭിഭാഷകൻ എന്ന നിലയിൽ പാവങ്ങൾക്ക് നിയമ സഹായം നൽകണമെന്നത്. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായ അച്ഛന് കോടതിയിൽ പോകാനോ അഭിഭാഷകൻ എന്ന നിലയിൽ സജീവമാകാനോ പൊതുപ്രവർത്തനത്തിലെ തിരക്ക് കാരണം കഴിഞ്ഞിരുന്നില്ല. അന്ന് എന്നോട് പറഞ്ഞിരുന്നു പഠിച്ച് അഭിഭാഷകയാവണമെന്ന്. ഇന്ന് അച്ഛനില്ല. കൂടെയുള്ളത് ആ വാക്കുകളാണ്.അച്ഛൻ ആഗ്രഹിച്ചതു പോലെ ഞാൻ നിയമ പഠനം തെരഞ്ഞെടുത്തു. പഠനത്തിലും മുന്നോട്ടുള്ള യാത്രയിലും എല്ലാവരുടേയും പിന്തുണയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാവണം. - നന്ദന പ്രകാശ്


Next Story