Top

'നാടിനാകെ കാവലാകും വീരൻ'; മിന്നൽ മുരളി 'കേരള പൊലീസ്' വേർഷൻ; വീഡിയോ വൈറലായി

മോഷണം, സ്ത്രീകളെ ശല്യം ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് എതിരെ പൊരുതുന്ന മിന്നൽ മുരളി എന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ നമുക്ക് വീഡിയോയിൽ കാണാനാകും.

23 Dec 2021 4:21 PM GMT
ഫിൽമി റിപ്പോർട്ടർ

നാടിനാകെ കാവലാകും വീരൻ; മിന്നൽ മുരളി കേരള പൊലീസ് വേർഷൻ; വീഡിയോ വൈറലായി
X

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പർഹീറോ ചിത്രം 'മിന്നൽ മുരളി' റിലീസ് ചെയ്യാൻ ഇനി ഒരു ദിനം മാത്രം ബാക്കി. നെറ്റ്ഫ്ലിക്സിലൂടെ എത്തുന്ന ചിത്രത്തെ എതിരേൽക്കാൻ ഇന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്. ഇപ്പോഴിതാ 'മിന്നല്‍ മുരളി കേരള പൊലീസ് വേര്‍ഷനാ'ണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

മോഷണം, സ്ത്രീകളെ ശല്യം ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് എതിരെ പൊരുതുന്ന മിന്നൽ മുരളി എന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ നമുക്ക് വീഡിയോയിൽ കാണാനാകും. അരുണ്‍ ബി ടിയാണ് വീഡിയോയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. വളരെ രസകരമായി ഒരുക്കിയിരിക്കുന്ന വീഡിയോ ബേസിൽ ജോസഫ് ഉൾപ്പടെയുള്ളവർ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം 'മിന്നൽ മുരളി' സിനിമ നാളെ റിലീസ് ചെയ്യുകയാണ്. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിക്കുന്ന ജയ്‌സണ്‍ എന്ന യുവാവിന്റെ കഥയാണ് 'മിന്നല്‍ മുരളി'. 'ഗോദ'യ്ക്കു ശേഷം ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് റിലീസിനെത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും 'മിന്നല്‍ മുരളി' റിലീസ് ചെയ്യും.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മാണം. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ് രചന. സമീര്‍ താഹിറാണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍.

Next Story