Top

'റാണി, അഹങ്കരിക്കേണ്ട...' വോളിബോള്‍ കളിയില്‍ ഭാര്യയോട് മന്ത്രി റോഷി അഗസ്റ്റിന്‍

''അത്താഴം കഴിഞ്ഞപ്പോ മോന്‍ ആണ് വോളീബോള്‍ എടുത്തുകൊണ്ട് വന്നത്.''

12 March 2022 10:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റാണി, അഹങ്കരിക്കേണ്ട... വോളിബോള്‍ കളിയില്‍ ഭാര്യയോട് മന്ത്രി റോഷി അഗസ്റ്റിന്‍
X

മുന്‍ വോളിബോള്‍ താരം കൂടിയായ ഭാര്യ റാണിക്കൊപ്പം വോളിബോള്‍ കളിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ച് മന്ത്രി റോഷി അഗസ്റ്റിന്‍. കഴിഞ്ഞദിവസം രാത്രി ഭക്ഷണശേഷം വീട്ടുമുറ്റത്ത് വച്ച് വോളിബോള്‍ കളിക്കുന്ന ദൃശ്യങ്ങളാണ് റോഷി അഗസ്റ്റിന്‍ പങ്കുവച്ചത്.

റോഷി അഗസ്റ്റിന്‍ പറഞ്ഞത്: രാത്രി വൈകിയാണ് വീട്ടില്‍ എത്തിയത്. അപ്പോഴും എന്നെയും കാത്ത് ഭാര്യ റാണിയും ഇളയ മകന്‍ അപ്പുവും 'പ്രശാന്തി'ല്‍ ഉണര്‍ന്ന് ഇരിപ്പുണ്ടായിരുന്നു. അത്താഴം കഴിഞ്ഞപ്പോ മോന്‍ ആണ് വോളീബോള്‍ എടുത്തുകൊണ്ട് വന്നത്. പിന്നെ വീട്ടുമുറ്റത്ത് അല്പം നേരം വോളീബോള്‍ പ്രാക്ടീസ്. സ്‌കൂള്‍ കോളജ് കാലഘട്ടത്തില്‍ വോളീബോള്‍ താരം ആയിരുന്ന റാണി ഒട്ടും മോശം ആക്കിയില്ല. എന്നിലെ പഴയ വോളീബോളുകാരന്‍ പലപ്പോഴും പകച്ചു പോയി. റാണി... അഹങ്കരിക്കേണ്ട... നിനക്ക് വേണ്ടി ഞാന്‍ അഡ്ജസ്റ്റ് ചെയ്താണ് serve ചെയ്തത്.. കേട്ടൊ... അല്ലേല്‍ ഇതൊന്നും അല്ല...


Next Story