Top

ഫോട്ടോഗ്രാഫറായി മന്ത്രി; ഫ്രെയ്മില്‍ പ്രതിപക്ഷനേതാവും എംഎല്‍എയും എംപിയും മേയറും പിന്നെ ജയസൂര്യയും

മാധ്യമ ഫോട്ടോഗ്രാഫര്‍മാരുടെ എക്‌സിബിഷന്‍ ഉദ്ഘാടന ചടങ്ങിനിടയില്‍ നിന്നാണ് അപൂര്‍വ നിമിഷം.

2 Jan 2022 10:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫോട്ടോഗ്രാഫറായി മന്ത്രി; ഫ്രെയ്മില്‍ പ്രതിപക്ഷനേതാവും എംഎല്‍എയും എംപിയും മേയറും പിന്നെ ജയസൂര്യയും
X

പരസ്പരം പോരടിക്കുന്ന നേതാക്കള്‍ രാഷ്ട്രീയം മറന്ന് ഒന്നിക്കുന്ന വേദികള്‍ പലപ്പോഴും ജനശ്രദ്ധ പിടിച്ച് പറ്റാറുണ്ട്. അത്തരത്തില്‍ ഒന്നാണ് എറണാകുളത്ത് നിന്നും പുറത്ത് പുറത്ത് വരുന്നത്. മാധ്യമ ഫോട്ടോഗ്രാഫര്‍മാരുടെ എക്‌സിബിഷന്‍ ഉദ്ഘാടന ചടങ്ങിനിടയില്‍ നിന്നാണ് അപൂര്‍വ നിമിഷം.

വ്യവസായ മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, തൃക്കാക്കര എംഎല്‍എ കെ ബാബു, എറണാകുളം എംപി ഹൈബി ഈഡന്‍, കൊച്ചി മേയര്‍ അഡ്വ. എം അനില്‍ കുമാര്‍, എറണാകുളം എംഎല്‍എ ടിജെ വിനോദ് എന്നിവരാണ് ഒന്നിച്ചുള്ളത്. ഇവര്‍ക്കൊപ്പം സിനിമ താരം ജയസൂര്യയും ഉള്‍പ്പെടുന്നതാണ് അപൂര്‍വ സൗഹൃദ വേദി.





ഇതിനിടെ, വ്യവസായ മന്ത്രി പി രാജീവ് ക്യാമറ കയ്യിലെടുത്തപ്പോള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് മറ്റുള്ളവര്‍. മന്ത്രി പകര്‍ത്തിയ ഫോട്ടോയും, ഒപ്പം ഇവരുടെ സൗഹൃദ നിമിഷങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവും, വ്യവസായ മന്ത്രിയും തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.




Next Story