'സ്ത്രീകള്‍ക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന എല്ലാ പുരുഷന്മാര്ക്കും'
19 Nov 2021 10:15 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അന്താരാഷ്ട്ര പുരുഷ ദിനമായ നവംബര്‍ 19 വ്യത്യസ്തമായ ആശംസയുമായി കേരള സംസ്ഥാന വനിതാ ശിശു ക്ഷേമ വകുപ്പ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്ററുകളിലൂടെയാണ് വകുപ്പ് ആശംസകള്‍ നല്‍കുന്നത്.
സ്ത്രീകള്‍ക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന എല്ലാ പുരുഷന്മാര്ക്കും ഹാപ്പി മെന്‍സ് ഡേ എന്നാണ് HappyMensDay എന്ന ഹാഷ് ടാഗിന് ഒപ്പം വകുപ്പ് പങ്കുവയ്ക്കുന്നത്. വിവിധ മലയാള സിനിമയിലെ സംഭാഷണങ്ങള്‍ പങ്കുവച്ച് കൊണ്ടാണ് പോസ്റ്ററുകള്‍ ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം സ്ത്രീകളെ ബഹുമാനിക്കാം, തുല്യതക്ക് വേണ്ടി നിലകൊള്ളാം, സ്ത്രീ വിരുദ്ധതക്കെതിരെ സംസാരിക്കാം എന്നും വകുപ്പ് പറയുന്നു.
വിവിധ വിഷയങ്ങളില്‍ മികച്ച ആശയങ്ങള്‍ പങ്കുവെയ്ച്ച് കൊണ്ടുള്ള വനിതാ ശിശുക്ഷേമ വകുപ്പിന്റെ പോസ്റ്ററുകള്‍ നേരത്തെയും ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.